ജീവിത യാത്രയിൽ, ശത്രു കരങ്ങളിലൂടെയോ, വേദനിപ്പിക്കുന്നവരിലൂടെയോ യാതൊന്നും പ്രതികരിക്കാനാവാതെ അകപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാം. ഭൂമിയിൽ നാം സഹായത്തിനായി പരതിയിട്ടും, ആരിൽ നിന്നും സഹായം കിട്ടാത്ത അവസ്ഥ. എന്നാൽ നമ്മെ ശത്രുക്കരങ്ങളിൽ നിന്ന് രക്ഷിക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തിയാണ് കർത്താവ്. കർത്താവിന്റെ സഹായം യാചിക്കുക. ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും നിങ്ങളുടെ മേൽ ഇറങ്ങിവരും! അവൻ നിങ്ങളുടെ പിതാവാണ്! അവൻ അത്ഭുതം പ്രവർത്തിക്കുന്നവനാണ്! അവനിൽ മാത്രം വിശ്വസിക്കുക. ക്രിസ്തിയ ജീവിതത്തിൽ ഒരു വ്യക്തിയെയും ശത്രു എന്ന് വിളിക്കുവാൻ പാടില്ല. കാരണം ക്രിസ്തിയ ജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നവർക്ക് ശത്രുക്കൾ ഇല്ല.

ജീവിതത്തിൽ ചില വ്യക്തികൾ ശത്രു മനോഭാവത്തോടെ നമ്മളോട് പെരുമാറുമ്പോൾ, അവരിൽ യേശുവിനെ കണ്ടെത്താൻ സാധിക്കണം.സാമൂവേൽ പ്രവാചകന്റെ പുസ്തകത്തിൽ ദാവീദിനെ ശത്രുവായിക്കണ്ട് അദ്ദേഹത്തെ പിൻതുടരുന്ന സാവൂളിനെ ദൈവം ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുകയാണ്. ദാവീദിനു സാവൂളിനെ കൊല്ലുവാൻ ആയിരം കാരണങ്ങൾ നിരത്തി വെയ്ക്കാം. എന്നാൽ ദാവീദ് സാവൂളിനെ കൊല്ലാതെ വിടുന്നു. അതിന് കാരണമായി ദാവീദ് ചൂണ്ടിക്കാണിക്കുന്നത് സാവൂളിൽ ദാവീദ് കർത്താവിനെ കണ്ടു.

നമുക്ക് എത്രമാത്രം ഉപദ്രവം ചെയ്തിട്ടുള്ള വ്യക്തിയാണെങ്കിലും, ആ വ്യക്തിയിൽ യേശുവിനെ കണ്ടെത്തിയാൽ നമുക്ക് അയാളെ സ്നേഹിക്കാനാവും. പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മെ ശക്തനാക്കുന്നത് ശത്രുക്കളാണ്. എന്തൊക്കെ ദുരിതങ്ങൾ തന്നുവെന്ന് പറഞ്ഞാലും, അത് നൽകിയ അനുഭവ സമ്പത്ത് നമ്മളെ കൂടുതൽ കരുത്തുറ്റവനാക്കുകയും, കർത്താവിനോട് അടുപ്പിക്കുകയും ചെയ്യും. നമ്മുടെ ജീവിതത്തിൽ ശക്തനാക്കുന്ന ശത്രുവിൽ ദൈവത്തെ കണ്ടു കൊണ്ട് സ്നേഹിക്കുവാൻ പ്രാപ്തനാക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്