Medical TERMINATION of Pregnancy Motherhood Pro Life Apostolate Pro-life അബോർഷൻ അഭിപ്രായം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനിക്കാനും ജീവിക്കാനും ജനിക്കാനുളള അവകാശം ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ ജീവ സമൃദ്ധിയുടെ സന്ദേശം ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവസംസ്‌കാരം പെണ്‍കുഞ്ഞുങ്ങൾ പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം മാതൃത്വം മഹനീയം സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത്ആശങ്കാജനകം: പ്രൊലൈഫ് അപ്പോസ്തലേറ്റ്|’മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം ‘-

Unrecognizable father with newborn baby son, legs and hand. Close up.

കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.


കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ലിംഗംനുപാത ത്തിൽ (sex Ratio )കേരളത്തിൽ 1000ആൺകുട്ടികൾ ജനിച്ചപ്പോൾ ജനിച്ച പെൺകുട്ടികളുടെ എണ്ണം 951ആയിരുന്നു. നാലാം സർവേയിൽ പെൺകുട്ടികളുടെ എണ്ണം 1049ആയിരുന്നു. മൂന്നാം സർവേയിൽ 1058 ഉം ആയിരുന്നു.
നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പെൺകുട്ടികളുടെ എണ്ണത്തിൽ മാറ്റമുണ്ട്. അഞ്ചാം സർവേ അനുസരിച്ചു നഗരപ്രദേശങ്ങളിൽ പെൺകുട്ടികളുടെ എണ്ണം 983-ഉം ഗ്രാമപ്രദേശങ്ങളിൽ 922-ഉം ആണ്.
കേരളയത്തിലെ 11 ജില്ലകളിൽ പെൺകുട്ടികളുടെ എന്നതിന്റെ കാര്യത്തിൽ വളരെ പുറകിലേയ്ക്ക് പോയിരിക്കുന്നു.തൃശ്ശൂർ ജില്ലയിൽ 5 വയസ്സുവരെയുള്ള കുട്ടികളിൽ, പെൺകുട്ടികളുടെ എണ്ണത്തിൽ ആൺകുട്ടികളെക്കാൾ ഏതാണ്ട് 31 ശതമാനം കുറവ് എന്ന കണക്കുകൾ വളരെ ആശങ്കാജനകമാണ്.


കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെൺകുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കുറയുന്നത് ആശങ്കപ്പെടുത്തുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്.
ഉദരത്തിലെ ഭ്രുണാവസ്ഥയിൽ ലിംഗനിർണയം നടത്തി കുഞ്ഞുങ്ങളെ കൊലചെയ്യുന്നുവോയെന്നു സർക്കാർ അന്വേഷണം നടത്തേണ്ടതാണ്.
പുത്രന്മാർക്കുവേണ്ടിയുള്ള ഭ്രമം പുത്രിമാരെ ഭ്രുണാവസ്ഥയിൽ വേണ്ടെന്നുവെക്കുന്ന തെറ്റായ അനുമാനത്തിലേയ്ക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നു സംശയിക്കുന്നു.


കേരളത്തിൽ വർധിക്കുന്ന പച്ചനക്ഷത്ര ആശുപത്രികളും, വന്ധ്യതാ നിവാരണ ക്ലിനിക്കുകളും ദമ്പത്തികൾക്ക് “ഇഷ്ട്ടമുള്ള കുട്ടികളെ” ലഭിക്കുവാൻ നിയമലംഘനം നടത്തുന്നുവോയെന്നു സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തണം.
പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ പ്രത്യേക പ്രോത്സാഹനങ്ങളും കുടുംബത്തിന് ആനുകുല്യങ്ങളും നൽകി സർക്കാർ മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കണം.

‘മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം ‘- എന്ന സന്ദേശം പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  

നിങ്ങൾ വിട്ടുപോയത്