ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി

മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു.

മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുവാനും അവസരം നല്‍കണമെന്നും മാവേലിക്കരയില്‍ നടന്ന പ്രോലൈഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം..

സഭയിലും സമൂഹത്തിലും ജീവന്‍റെ സമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു.


മഹനീയവും അമൂല്യവുമായ ജീവനെതിരെ ഗുരുതരമായ ഭീഷണികളാണ് ആധുനിക ഉപഭോഗസംസ്കാരം ഉയര്‍ത്തി കൊണ്ടിരിക്കുന്നതെന്നു അധ്യക്ഷത വഹിച്ച ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ഗര്‍ഭച്ഛിദ്രം, കൊലപാതകം, ദയാവധം, ആത്മഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയിലൂടെ മനുഷ്യ ജീവന്‍റെ മാഹാത്മ്യം നഷ്ടപ്പെടുമ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു.

നിശ്ചയദാര്‍ഢ്യത്തോടെ ദൈവാശ്രയ ബോധത്തോടെ ജീവന്‍റെ സംസ്കാരത്തിന്‍റെ സാക്ഷികളും പ്രഘോഷകരും ആകുവാന്‍ എല്ലാ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്നും പിതാവ് ആശംസിച്ചു.


കേരളത്തിലെ വിവിധഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന പതാക പ്രയാണത്തിനും ദീപശിഖ പ്രയാണത്തിനും സ്വീകരണം നല്‍കി.

കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ: ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ കൊടിയേറ്റം നടത്തി.  സംസ്ഥാന സമിതി പ്രസിഡന്‍റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍ സ്വാഗതമാശംസിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ വിഷയാവതരണം നടത്തി.


സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, മാവേലിക്കര രൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഫാ. മാത്യു കുഴിവിള, റമ്പാന്‍ യൂഹനോന്‍ പുത്തന്‍വീട്ടില്‍,  കെസിബിസി പ്രോലൈഫ് സമിതി ആനിമേറ്റര്‍ സി. മേരി ജോര്‍ജ്ജ്,  മാവേലിക്കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സജി പായിക്കാട്ടേത്ത്,  മാതൃവേദി പ്രസിഡന്‍റ് സുനി ബെന്നി എന്നിവര്‍ പൊതുസമ്മേളനത്തിൽപ്രസംഗിച്ചു.


‘ജീവന്‍ ദൈവീക ദാനം’ എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഫ്രാന്‍സീസ് ജെ ആറാടനും വിവിധ പ്രോലൈഫ് മേഖലകളെക്കുറിച്ച് ആനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യറും ക്ലാസ്സുകള്‍ നയിച്ചു.

സമ്മേളനത്തില്‍ വച്ച് വിവിധ മേഖലകളില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന ഷെക്കെയ്ന ടിവി യെയും സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും ആദരിച്ചു. കേരളത്തിലെ 32 രൂപതകളില്‍ നിന്നായി  പ്രതിനിധികള്‍ പങ്കെടുത്തു.

ജനറൽ കൺവീനർ മോൻസി ജോർജ് .സംസ്ഥാന സമിതി ട്രഷറര്‍ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്‍റ് ഡോ. ഫെലിക്സ് ജെയിംസ്,  സെക്രട്ടറിമാരായ നോബര്‍ട്ട് കക്കാരിയില്‍, ബിജു കോട്ടേപറമ്പില്‍, ഇഗ്നേഷ്യസ് വിക്ടര്‍, ലിസ തോമസ്, സെമിലി സുനില്‍, രൂപതാ പ്രോലൈഫ് സമിതി പ്രസിഡന്‍റ് സാമുവേല്‍ വടക്കേക്കുടി, ജെയ്സി അബ്രഹാം, ജൂലി, രാജന്‍ പുഞ്ചക്കാല, ഡോ. റിജോ മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ഫോട്ടോമാറ്റര്‍: മാവേലിക്കരയില്‍ നടന്ന പ്രോലൈഫ് ദിനാഘോഷം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. ടോമി പ്ലാത്തോട്ടം, ജെയിംസ് ആഴ്ച്ചങ്ങാടന്‍, റമ്പാന്‍ യൂഹനോന്‍ പുത്തന്‍വീട്ടില്‍, സി. മേരി ജോര്‍ജ്ജ്, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍,  ജോണ്‍സണ്‍ ചൂരേപറമ്പില്‍, സാബു ജോസ്,  സെമിലി സുനില്‍ തുടങ്ങിയവര്‍ സമീപം.


നിങ്ങൾ വിട്ടുപോയത്