വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത|മക്കളുടെ വിവാഹത്തെക്കുറിച്ചു മാതാപിതാക്കൾക്ക് അഭിപ്രായംപറയുവാൻപോലും അവകാശമില്ലെന്ന മട്ടിലുള്ള പ്രസ്താവനകളും ചിന്തകളും നിലപാടുകളും ഉചിതമല്ല .

വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത:
പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: വിശുദ്ധമായ വിവാഹത്തെ വിവാദമാകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്. ക്രൈസ്തവ സഭകളും കുടുംബങ്ങളും വിശ്വാസികളും വിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായികാണുന്നതിനാൽ അത്‌ തിരുകർമ്മമാണ്. കത്തോലിക്കർക്ക് വിശുദ്ധമായ കുദാശകളിലൊന്നുമാണ്.
വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വിവാഹം വിവാദമാക്കി കുടുംബങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് എക്സിക്യംട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.


സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാന ഘടകമായ കുടുംബങ്ങളിലാണ് വ്യക്തികളുടെ മൂല്യാതിഷ്ഠിതമായ പരിശീലനം നടക്കുന്നത്. കുടുംബ ജീവിതത്തെ ആദരിക്കപ്പെടുന്ന വ്യവസ്ഥിതിയിലാണ് ഉത്തമകുടുംബങ്ങൾ രൂപംകൊള്ളുന്നത്. പ്രതിസന്ധിയിലും പ്രശ്നങ്ങളിലും ദൈവം നൽകിയ മക്കളെ എല്ലാവിധ ത്യാഗങ്ങളും സഹിച്ചുകൊണ്ട് വളർത്തുവാനും മാതാപിതാക്കൾ ശ്രദ്ധിക്കുന്നു.


മക്കളുടെ നല്ല ഭാവിലക്ഷ്യം വെക്കുന്ന മാതാപിതാക്കൾ മികച്ച വിദ്യാഭ്യാസം, ജോലി എന്നിവ കണ്ടെത്തിയ ശേഷം മക്കളെ വിശുദ്ധമായ വിവാഹജീവിതത്തിലേക്ക് നയിക്കുന്നു.
ഉത്തമകുടുംബ ജീവിതം നയിക്കുന്ന ദമ്പതികൾ മക്കൾക്ക് ഉചിതമായ ജീവിത പങ്കാളിയെ കണ്ടെത്തുവാനും സഹായിക്കുന്ന മികച്ച സംവിധാനം സമൂഹത്തിൽ നിലനിൽക്കുന്നു.
മക്കളെ സ്വീകരിച്ചുവളർത്തുന്ന മാതാപിതാക്കൾക്ക് അവരുടെ ജീവിതാവസ്ഥവയുടെ എല്ലാ അവസ്ഥകളിലും ഉചിതമായ മാർഗനിർദേശങ്ങൾ നൽകുവാനുള്ള ഉത്തരവാദിത്തം ഉണ്ട്.
മക്കളുടെ വിവാഹത്തെക്കുറിച്ചു മാതാപിതാക്കൾക്ക് അവരുടെ അഭിപ്രായംപറയുവാൻപോലും അവകാശമില്ലെന്ന മട്ടിലുള്ള പ്രസ്താവനകളും ചിന്തകളും നിലപാടുകളും ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാബു ജോസ്


ജീവിതപങ്കാളികളുടെ കുടുംബങ്ങളും ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ അറിഞ്ഞുനടക്കേണ്ട വിവാഹത്തെ വിവാദമാക്കുന്നവരുടെ ലക്ഷ്യം ദുരുഹമാണെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രാപ്പെട്ടു.

നിങ്ങൾ വിട്ടുപോയത്