കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി ഉണ്ടാവുകയും, കേരള ഹൈക്കോടതിയുടെ ഇടപെടലിന്റെ ഭാഗമായി പിണറായി വിജയൻറെ സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചർച്ച നടത്തി ക്രൈസ്തവർക്ക് ന്യായമായ അവകാശങ്ങൾ അനുവദിക്കുവാൻ തീരുമാനിക്കുകയുണ്ടായി.

കേന്ദ്രസർക്കാർ അനുവദിച്ച 100 രൂപയിൽ 80 രൂപ മുസ്ലിങ്ങൾക്കും 20 രൂപ മറ്റു ന്യൂനപക്ഷങ്ങൾക്കുമായി കൊടുത്ത അനീതിയിൽ മാറ്റം വരുത്താൻ കേരള സർക്കാർ 100 രൂപയുടെ കൂടെ 40 രൂപ കൂടി ചേർത്ത് 80 രൂപ മുസ്ലിങ്ങൾക്കും 60 രൂപ ക്രൈസ്തവർ ഉൾപ്പെടുന്ന മറ്റു ന്യൂനപക്ഷങ്ങൾക്കുമായി മാറ്റി വെക്കുന്നതിന് എതിരെ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിയും, സാദിഖ്അലി ശിഹാബ് തങ്ങളും, ഇടി മുഹമ്മദ് ബഷീറും അടങ്ങുന്ന നേതാക്കൾ വർഗീയ പ്രചാരണം നടത്തുന്നത് തികച്ചും അപലപനീയമാണ്.

പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കാണിക്കുന്ന അസഹിഷ്ണുത ഇത്രമാത്രം ആണെങ്കിൽ നിങ്ങളൊക്കെ ഭരിച്ചു കൊണ്ടിരുന്നപ്പോൾ കേരളത്തിൽ എന്തായിരുന്നു കാണിച്ചിരുന്നത് എന്ന് ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിൽ മുസ്ലിംലീഗുകാർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ പോകാവുന്നതാണ്. ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.

ജസ്റ്റിൻ ജോർജ്

നിങ്ങൾ വിട്ടുപോയത്