ഫാ. ജോഷി മയ്യാറ്റിൽ

“ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ ഈ ജൂൺ 29ന് തങ്ങളുടെ സ്ഥാപകനേതാവും കൂട്ടാളിയുമായ റയാൻ സ്വീഗ്ലാറുടെ രാജിക്കത്ത് ഹൃദയഭാരത്തോടെ സ്വീകരിച്ചുകൊണ്ട് അക്കാര്യം ഈ പത്രപ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്… ഇക്കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം അവരോട് യാത്രാമൊഴി ചൊല്ലിയിരുന്നു. അവർക്ക് അത് ഒട്ടും അംഗീകരിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല.

തകർന്നവനെ ചിതറിക്കുന്ന സാത്താൻ

ഇരുപതു വർഷം മുമ്പുവരെ ക്രൈസ്തവ ജീവിതം നയിച്ചിരുന്ന സ്വീഗ്ലാർ മെല്ലെ നിരീശ്വരവാദിയായി മാറുകയായിരുന്നു, നാലു വർഷങ്ങൾക്കു മുമ്പ് സാത്താൻ ആരാധകനും! തകർന്ന ജീവിതാവസ്ഥകളാണ് തന്നെപ്പോലെ പലരെയും അത്തരം അവസ്ഥയിലേക്ക് എത്തിച്ചിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ആയിരക്കണക്കിന് സാത്താൻ ആരാധകരെ കണ്ടുമുട്ടാൻ ഇടയായിട്ടുണ്ട്. ഞങ്ങൾ ദുരുദ്ദേശ്യമുള്ളവരാണെന്ന് ഞാൻ പറയില്ല; മറിച്ച്, അങ്ങേയറ്റം തകർന്നവരും വ്രണിതരുമാണ്. ഞങ്ങൾക്കെല്ലാം പൊതുവായുണ്ടായിരുന്ന കാര്യം അതായിരുന്നു”, ജൂലൈ നാലാം തീയതി ചെയ്ത FB ലൈവിൽ സ്വീഗ്ലാർ പറഞ്ഞു. ജീവിതം തകർന്ന് നിരീശ്വരത്വത്തിലൂടെ സാത്താൻ ആരാധനയിൽ എത്തിയ റയാൻ സ്വീഗ്ലാർ 2020 ഫെബ്രുവരിയിലാണ് ആഡ്രി നോർട്ടനോടൊത്ത്
സൗത്ത് ആഫ്രിക്കയിലെ ആദ്യത്തെ സെയ്റ്റനിക് ചർച്ച് (SASC) ആരംഭിച്ചത്.

തകർന്നവനെ ആശ്ലേഷിക്കുന്ന ദൈവം

ഇക്കഴിഞ്ഞ മെയ് പകുതിയോടെ കേപ്പ് ടോക്ക് റേഡിയോ നിലയത്തിൽ SASC അംഗമെന്ന നിലയിൽ റയാൻ പങ്കെടുത്ത ഒരു അഭിമുഖമാണ് അദ്ദേഹത്തിന് മാനസാന്തരവഴി തുറന്നുകൊടുത്തത്. ദൈവത്തെയും യേശുക്രിസ്തുവിനെയും ഘോരഘോരം അപഹസിക്കുകയും അവഹേളിക്കുകയും ചെയ്ത് റിക്കാർഡിങ് റൂമിൽനിന്ന് പുറത്തിറങ്ങിയ സ്വവർഗഭോഗിയായ സ്വീഗ്ലാറിനെ സ്റ്റുഡിയോയിലെ സ്റ്റാഫിലൊരാളായ ഒരു സ്ത്രീ വന്ന് വലിയ കാരുണ്യത്തോടെ, ‘നേരിൽ കണ്ടത് നന്നായി’ എന്നു പറഞ്ഞ് തികച്ചും അപ്രതീക്ഷിതമായി ആശ്ലേഷണം ചെയ്തു. അവർ ആഴമായ ക്രൈസ്തവവിശ്വാസം നയിക്കുന്നവളാണെന്ന് വാട്ട്സാപ്പ് സ്റ്റേറ്റസിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി. അതുപോലെ ആയിടെ മറ്റു മൂന്നു ക്രൈസ്തവരും കുപ്രസിദ്ധനായ അദ്ദേഹത്തോട് വലിയ സ്നേഹത്തോടെയും ക്ഷമയോടെയും പെരുമാറി.

ഒരു ആഴ്ചയക്കു ശേഷം കൂടുതൽ കരുത്തു നേടാനുതകുന്ന ഒരു സാത്താനിക കർമം ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് സാക്ഷാൽ ഈശോയുടെ ദർശനമുണ്ടായി. അക്കാര്യം വിവരിക്കുമ്പോഴെല്ലാം സ്വീഗ്ലാറിന് കണ്ണീരടക്കാൻ കഴിയുന്നില്ല: “He flooded me with the most beautiful love and energy and I recognized it immediately because that woman at the radio station showed it to me. That’s how I recognized the love of Christ” (അവിടന്ന് എന്നെ ആത്യന്തം ഹൃദ്യമായ സ്നേഹത്തിലും ചൈതന്യത്തിലും ആഴ്ത്തി. അതെനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. കാരണം, റേഡിയോ നിലയത്തിലെ സ്ത്രീയിലൂടെ എനിക്കുണ്ടായത് അതേ അനുഭവമായിരുന്നു. അങ്ങനെയാണ് ഞാൻ ക്രിസ്തുവിൻ്റെ സ്നേഹം തിരിച്ചറിഞ്ഞത്).

സ്വീഗ്ലാറുടെ സാക്ഷ്യം കാണാൻ:

https://m.facebook.com/story.php?story_fbid=pfbid02xNQqx1Hfi94pYQ1JdZ96NXAF8rDTXKSWHkovHyVs5VWRYHVjgbvja6JjWBCejDnZl&id=100004647156875

https://www.iol.co.za/news/south-africa/kwazulu-natal/watch-sa-satanic-church-co-founder-explains-why-he-turned-his-back-on-satanism-and-why-he-now-believes-in-christ-2786967c-decd-46da-8304-e4dbd8987232

നിങ്ങൾ വിട്ടുപോയത്