ജനസംഖ്യാനിയന്ത്രണം വേണം എന്നു പറഞ്ഞ് മുറവിളി കൂട്ടുകയും.. കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന മാതാപിതാക്കളെയും അവരുടെ കുടുംബത്തെയും സോഷ്യൽ മീഡിയായിലൂടെയും, ഫെയ്ക്ക് അക്കൗണ്ടുകൾ വഴിയും കുടുംബത്തിൽ പിറക്കാത്തവന്മാർ അവഹേളിക്കുകയും ചെയ്ത നമ്മുടെ നാടിൻ്റെ അവസ്ഥയാണ് ഇന്നത്തെ മനോരമ പത്രത്തിൽ വന്നിരിക്കുന്ന വാർത്ത ചൂണ്ടി കാണിക്കുന്നത്…. എന്നാലും പറയും കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണന്ന്.

*ധാരാളം മക്കൾ കുടുംബത്തിൽ അനുഗ്രഹമാണോ ബാദ്ധ്യതയാണോ*

പിതാവായ ദൈവം തൻ്റെ സ്നേഹം കാണിക്കുന്ന മാർഗ്ഗമാണ് മാതാപിതാക്കളുടെ സ്നേഹം. അവിടുന്ന് ഒരോ ശിശുവിൻ്റെയും ജനനം പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹമായി നൽക്കുന്ന ശിശുവിനെ മാതാപിതാക്കൾ ഉപാധികളില്ലാതെ സ്വീകരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവീകമായ ഈ ദൗത്യം ഏല്പിക്കപ്പെട്ട മാതാപിതാക്കൾ ദൈവത്തിൻ്റെ സഹപ്രവർത്തകരും, ദൈവപരിപാലനയുടെ നീട്ടപ്പെട്ട കരങ്ങളുമാകേണ്ടവരാണന്ന സത്യം നാം മറക്കരുത്.

തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷം വരെയും ദാമ്പത്യ പ്രവൃത്തിയിൽ ജീവനോട് തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികൾ എത്രയോ വിശുദ്ധരും നന്മയുള്ളവരുമാണ്

ആധുനിക ലോകം വച്ചുനീട്ടുന്ന പദ്ധതികൾ സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത നമ്മടെ കുടുംബങ്ങൾ ഇന്ന് ദുരിതങ്ങളുടെ മുൻപിൻ നിസ്സഹായരാവുകയാണ്. ജീവൻ്റെ തിരുക്കുടാരങ്ങളാകേണ്ടതിനു പകരം മരണ സംസ്ക്കാരത്തിൻ്റെ ഇരിപ്പിടങ്ങളായി മാറിയതാണ് നമ്മുടെ മക്കൾ വഴി തെറ്റി പോകാൻ ഉണ്ടായ പ്രധാന കാരണം.

ജീവനെ സംബന്ധിച്ച ദൈവീക പദ്ധതിയും സഭാ പ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങൾക്ക് രൂപം നൽകാൻ നാം ഇനി എങ്കിലും തയ്യാറാകണം.നമ്മുടെ പൂർവ്വികർ കുടിയേറ്റത്തിൻ്റെ ദുരിതങ്ങളിലും, ദാരിദ്രത്തിലും, ചികത്സ സൗകര്യങ്ങളോ, ആരോഗ്യ പരിപാലന സംവിധാനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലും ഒരു ജീവനെ പോലും ഗുണമോ എണ്ണമോ നോക്കി തിരസ്ക്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്ത്തിട്ടില്ല.

ദൈവ വിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചവരായതിനാൽ. കര്‍ത്താവിൻ്റെ ദാനമാണ്‌ മക്കള്‍,ഉദരഫലം ഒരു സമ്മാനവും.സങ്കീര്‍ത്തനങ്ങള്‍ 127 : 3 എന്ന ബോധ്യത്തോടെ കുഞ്ഞുങ്ങളെ സ്വീകരിച്ച് സംരക്ഷിച്ചു.

എന്നാലിന്ന് ഭൗതിക നേട്ടങ്ങളും സുഖ സൗകര്യങ്ങളും വർദ്ധിക്കുകയും ദൈവാശ്രയത്വ ബോധവും, വിശ്വാസവും ക്ഷയിക്കുകയും ചെയ്തപ്പോൾ ദൈവ ദാനമായ ജീവൻ ഒരു ഭാരമായി കരുതി തിരസ്ക്കരിക്കപ്പെടുന്നു. ഭ്രൂണഹത്യയ്ക്ക് വിധേയരാവുന്ന ശിശുക്കളുടെ വേദനയാർന്ന ചൂട് കണ്ണ്നീർ ദൈവസന്നിധിയിൽ ധാര ധാരയായി വീഴുന്നു. ഈ പൈതങ്ങളുടെ വിലാപം ഇന്ന് ക്രൈസ്തവ കുടുംബങ്ങളെ മാത്രമല്ല ലോകത്തെ തന്നെ നാശത്തിന്റെ വക്കിലേക്ക് ആനയിക്കുന്നു.

ശിശുക്കളെ ദൈവത്തിൻ്റെ അനുഗ്രഹമായും ഭാവിയുടെ വാഗ്ദാനങ്ങളായും കരുതി സ്വീകരിക്കേണ്ടതിനു പകരം തങ്ങളുടെ സ്വൈര്യ ജീവിതത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും മക്കൾ തടസ്സമായേക്കുമെന്ന് ഭയന്ന് ജീവനെ നശിപ്പിച്ച എത്രയോ മാതാപിതാക്കൾ വേണ്ട രീതിയിൽ ദൈവതിരുമനസ്സിന് മുൻപിൽ അനുതപിക്കാതെ ദുഃഖിതരായി കഴിയുന്നു.

ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ സന്തോഷപൂർവ്വം പങ്കാളികളാകേണ്ട ഭാര്യഭർത്താക്കൻമാർ സ്ഥിരമോ താല്ക്കാലികമോ ആയ കൃത്രിമ ജനന നിയന്ത്രണമാർഗ്ഗങ്ങളിലൂടെ ദൈവീക പദ്ധതിയെ തകിടം മറിക്കുന്നതു വഴി കുടുംബത്തിൻ ഉൽക്കണ്ഠയുടെയും അസ്വസ്ഥതകളുടെയും വിത്തു വിതയ്ക്കുകയാണ് ചെയ്യുക.

മക്കള് കൂടും തോറും കുടുംബത്തിലെ പ്രാരാപ്തം വർദ്ധിക്കുമെന്നും പ്രശ്നങ്ങൾ ഒരു പാട് നേരിടേണ്ടി വരുമെന്നുമൊക്കെയുള്ള ചിന്ത പ്രബലപ്പെടുന്ന ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. നമ്മുടെ കുടുംബങ്ങളിൽ ഏറിയാൽ ഒന്ന് രണ്ട് അബദ്ധം പറ്റിയാൽ മൂന്ന് അതിനപ്പുറത്തേയ്ക്ക് നമ്മളാരും സ്വപ്നം കാണുന്നില്ല. ദൈവം മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ സർഗ്ഗശേഷി എന്ന് പറയുന്നത് സൃഷ്ടികർമ്മത്തിൽ പങ്കാളിയാകാനുള്ള കൂട്ടുത്തരവാദിത്വമാണ്. അബ്രഹാമിനെ ദൈവം കൊടുത്ത അനുഗ്രഹം ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ മണൽത്തരി പോലെയും ഞാൻ നിനക്ക് മക്കളെ നൽകും., നിൻ്റെ മക്കളിൽ നിനക്ക് അഭിമാനവും അഭിവൃത്തിയുമുണ്ടാകാൻ ഞാൻ നിനക്ക് ദൈവത്തിൻ്റെ കരത്തിൻ്റെ ശക്തി പ്രധാനം ചെയ്യും.’

ഒരു കുടുംബത്തിൻ്റെ ആൾബലം അതാണ് ആ കുടുംബത്തിൻ്റെ അർത്ഥബലം

ജോസ് സെബാസ്ററ്യൺ ദേവസ്യ

നിങ്ങൾ വിട്ടുപോയത്