വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോത്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിൻ്റെ സർവോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും

” ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; (ഉല്‍പത്തി 2 : 18.) എന്ന് അരുൾ ചെയ്തവനും “ആദിമുതൽ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചവനും” (മത്താ19:4) ആയ ദൈവം തന്നെ, തൻ്റെ സൃഷ്ടിപരമായ പ്രവൃത്തിയിൽ ഏതോ ഒരു പ്രത്യേക ഭാഗഭാഗിത്വം പകർന്നു നല്കാൻ ആഗ്രഹിച്ചു കൊണ്ട്, പുരുഷനെയും സ്ത്രീയെയും അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ” ( ഉത്പ 1:28) വൈവാഹിക സ്നേഹത്തിൻ്റെ ശരിയായ പാലനവും അതിൽനിന്നുളവാകുന്ന കുടുംബ ജീവിതത്തിൻ്റെ മുഴുവൻ അർത്ഥവും ലക്ഷ്യംവയ്ക്കുന്നതും ഇതാണ്. ദൈവം അവിടുത്തെ സ്വന്തമായ കുടുംബത്തെ ദമ്പതികൾ വഴി നാൾക്കുനാൾ വിപുലവും സമ്പന്നവുമാക്കുന്നതിന് ദൈവത്തിൻ്റെയും രക്ഷകൻ്റെയും സ്നേഹത്തോട് ആത്മധൈര്യത്തോടെ സഹകരിക്കാൻ ദമ്പതികളെ പ്രപ്തരാക്കുക.

ദമ്പതികൾ തങ്ങളുടെ സ്വന്തം ദൗത്യമായി പരിഗണിക്കേണ്ട മനുഷ്യ ജീവൻ പകർന്നു കൊടുക്കുകയും മക്കൾക്കു പരിശീലനം നല്കുകയും ചെയ്യുന്ന ജോലിയിൽ തങ്ങൾ സൃഷ്ടാവായ ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ സഹകാരികളാണെന്നും അതിൻ്റെ ഇടനിലക്കാരെപ്പോലെ യാണെന്നും മനസ്സിലാക്കണം. അതു കൊണ്ട് അവരുടെ മാനുഷികവും ക്രിസ്തീയവുമായ കടമകൾ അവർ നിറവേറ്റുകയും ദൈവത്തോടുള്ള ശുഷ്കാന്തി നിറഞ്ഞ ആദരവോടെ, കൂട്ടായ ആലോചനയും പരിശ്രമവും വഴി ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യണം.

ക്രിസ്തീയ ദമ്പതികൾ തങ്ങളുടെ പ്രവർത്തന രീതിയിൽ തന്നിഷ്ടംപോലെ പോകാൻ പാടില്ല എന്നും. ദൈവ നിയമത്തിന് എപ്പോഴും വിധേയരായി അതിനെ സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ ആധികാരികമായി വ്യാഖ്യാനിക്കുന്ന സഭാപ്രബോധനവും അനുസരണയുള്ളവരായി നീങ്ങണം എന്നും അവബോധം ഉള്ളവരായിരിക്കണം.

ജോസ് സെബാസ്ററ്യൺ ദേവസ്യ

നിങ്ങൾ വിട്ടുപോയത്