ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ
ബോര്‍ഡില്‍ ചോക്ക് കൊണ്ട് ‘ചന്ത’ എന്നെഴുതി…


എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
“ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്
ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍
അതിന്റെ അര്‍ത്ഥമാകെ മാറും..
ഉദാഹരണത്തിന് ഈ വാക്കിലെ
ഒരക്ഷരത്തിനോട്ഒരു അനുസ്വാരം ചേര്‍ത്താല്‍
അത് ‘ചന്തം’ എന്ന് വായിക്കാം…”
ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം
അവർ തുടര്‍ന്നു …
“എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ
ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എങ്ങനെ
വായിക്കും…?


ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു….
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന്
അടക്കിപ്പിടിച്ച ചിരികളും
ചില കമന്റുകളും ഉയര്‍ന്നു..
പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ
താഴോട്ടു മുഖം കുനിച്ചിരുന്നു..
മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍
‘ഈ ടീച്ചറിനിതെന്തുപറ്റി ‘യെന്ന്‍
ഒരല്‍പം നീരസത്തോടെ
പരസ്പരം നോക്കി നെറ്റി ചുളിച്ചു …


“ശരി നിങ്ങള്‍ പറയേണ്ട…


ഞാന്‍ തന്നെ എഴുതിക്കോളാം ..”
ടീച്ചർ ചോക്ക് കൈയിലെടുത്തു
ബോര്‍ഡിനടുത്തേക്ക് നീങ്ങി..
ശേഷം എഴുതിയ അക്ഷരങ്ങളോട്
ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു…
“ഇനി ഇതൊന്നു വായിക്കൂ…”
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ
മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..
അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു….


“ചിന്ത”


“അതെ.. ചിന്ത…”
ടീച്ചർ പറഞ്ഞു..
“നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..
ഞാന്‍ നിങ്ങളോട് ഈ
ഒരക്ഷരത്തിന്റെ കൂടെ
ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ…
ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല…
നിങ്ങളുടെ ചിന്തയും മനസ്സും
മറ്റൊരു രീതിയില്‍ പോയതുകൊണ്ടാണ്
നിങ്ങള്‍ ചിരിച്ചത്..
മുഖം കുനിച്ചിരുന്നത്….
ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍…..
നമ്മുടെ മനസ്സ്…
അതങ്ങിനെയാണ്…


പക്ഷെ നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക….
മനസ്സു നന്നാകും…
മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും…
വ്യക്തി നന്നായാൽ കുടുംബവും
കുടുംബം നന്നായാൽ സമൂഹവും നന്നാവും…..
Positive Thinking always helps you to get success in life
Positive Thingking

നിങ്ങൾ വിട്ടുപോയത്