Category: Psalm

ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. (സങ്കീർ‍ത്തനങ്ങള്‍ 56 : 3)|When I am afraid, I put my trust in you.(Psalm 56:3)

ജീവിതത്തിൽ നാം എല്ലാവരും കടുത്ത ദൈവ വിശ്വാസികളാണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളുടെ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. എന്നാൽ ജീവിതത്തിൽ മരണത്തിന്റെ താഴ്‌വരയിൽ കൂടി…

സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍ നിന്നു രക്‌ഷപെടുന്നു.( സുഭാഷിതങ്ങൾ ‍ 21: 23)|Whoever keeps his mouth and his tongue keeps himself out of trouble.(Proverbs 21:23)

ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്.…

കര്‍ത്താവു തന്റെ ജനത്തിനു ശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 29:11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)

ദൈവീകമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ദിവ്യശക്തിയാൽ നമുക്കു നൽകിയിട്ടുണ്ട്. തൻറെ അത്ഭുതകരമായ മഹത്വത്താലും ശ്രേഷ്ഠതയാലും നമ്മെ തന്നിലേക്ക് വിളിച്ചവനെ അറിയുന്നതിലൂടെയാണ് നമുക്ക് ഇതെല്ലാം ലഭിച്ചത്. ഒന്നാമതായി ദൈവം തന്നിരിക്കുന്നത് പാപത്തെ ജയിക്കാനുള്ള ശക്തിയാണ്. യേശുക്രിസ്തു പാപത്തെ ജയിച്ചു…

കണ്ണിന്റെ കൃഷ്‌ണമണിപോലെ എന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!(സങ്കീർ‍ത്തനങ്ങള്‍ 17 ::8)|Keep me as the apple of your eye; hide me in the shadow of your wings,(Psalm 17:8)

നാം ഓരോരുത്തരെയും കർത്താവ് കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ ദൈവത്തിൻറെ കരുതലുകൾ നമുക്ക് കാണുവാൻ കഴിയും. ചിലന്തിവലയിൽ പോലും ദൈവത്തിന്റെ കരുതല്‍ ഉണ്ട്‌. ചിലന്തിയെ നമ്മളാരുംതന്നെ ഒട്ടും ഇഷ്ടപ്പെടാറില്ല. വീടിന്റെ ഭിത്തിയിലെങ്ങാനും ഒരു ചിലന്തിവല…

അങ്ങു കാണുന്നുണ്ട്‌, കഷ്ടപ്പാടുകളും, ക്ലേശങ്ങളും അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും, (സങ്കീര്‍ത്തനങ്ങള്‍ 10:14)| You do see, for you note mischief and vexation, that you may take it into your hands (Psalm 10:14)

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട്…

അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രം അഴിച്ചുവെച്ച്‌,ആനന്ദം അണിയിച്ചു.(സങ്കീര്‍ത്തനങ്ങള്‍ 30.11)|You have turned for me my mourning into dancing; you have loosed my sackcloth and clothed me with gladness (Psalm 30:11)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ വിലാപത്തിന്റെറയും വേദനയുടെയും അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിലാപത്തിന്റെ അവസ്ഥകളെ മാറ്റി ആനന്ദനൃത്തം ആക്കുവാൻ നമ്മുടെ കർത്താവിനു സാധിക്കും. നാം ഓരോരുത്തരും ഉദ്ദേശിക്കുന്ന സമയത്ത് അല്ല കർത്താവ് നമ്മുടെ ജീവിതത്തെ ആനന്ദനൃത്തം ആക്കുന്നത്,മറിച്ച് കർത്താവിൻറെ…

പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.(എഫേസോസ്‌ 2 : 22)|In him you also are being built together into a dwelling place for God by the Spirit.(Ephesians 2:22)

ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ…

പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.(എഫേസോസ്‌ 2 : 22)|In him you also are being built together into a dwelling place for God by the Spirit.(Ephesians 2:22)

ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ…

അവിടുന്നു കൈതുറന്നു കൊടുക്കുന്നു; എല്ലാവരും സംതൃപ്‌തരാകുന്നു.(സങ്കീർ‍ത്തനങ്ങള്‍ 145: 16)|You open your hand; you satisfy the desire of every living thing. (Psalm 145:16)

സംതൃപ്തനാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. തിരുവചനത്തിൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് നിരവധി പേരെ സംതൃപ്തനാക്കിയ ദൈവമാണ് നമ്മുടെ ദൈവം. മനുഷ്യദൃഷ്ടിയിൽ അഞ്ച് അപ്പവും രണ്ടുമീനും ജനക്കൂട്ടത്തിന്റേത് പോയിട്ട് ഒരു കുടുംബത്തിന്റെ പോലും വിശപ്പടക്കാൻ പര്യാപ്തമായെന്നു വരികയില്ല. എന്നാൽ ദൈവത്തിന്റെ കരസ്പർശമേറ്റപ്പോൾ…

കര്‍ത്താവേ, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 140 : 6)|Listen, LORD, to my cry for help. (Psalm 140:6)

നാം ഓരോരുത്തരും ദിനംപ്രതി പ്രാർത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു. നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത്‌ സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക്‌ ഉത്തരം ലഭിച്ചു…

നിങ്ങൾ വിട്ടുപോയത്