Category: Malayalam Bible Verses

ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌ യഥാര്‍ഥ പരിച്‌ഛേദനം. അത്‌ ആത്‌മീയമാണ്‌. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. (റോമാ 2: 29)|circumcision is a matter of the heart, by the Spirit, not by the letter. His praise is not from man but from God. (Romans 2:29)

ദൈവത്തിന്റെ മനസ്സും ആത്മീയതയുടെ അന്തസത്തയും തുറന്നുവയ്ക്കുന്ന വചനമാണിത്. മതപരിവര്‍ത്തനത്തിന്റെയും മാനസാന്തരത്തിന്റെയും വ്യക്തതയും ഈ വചനത്തിലുണ്ട്. വിശ്വാസം എന്നത് ഹൃദയത്തില്‍നിന്ന് ഉൽഭവിക്കുന്നതായിരിക്കണം. ഭൗതീകമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതം മാറുന്നതുകൊണ്ടോ മതത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടോ അവനൊരു വിശ്വാസിയാകുന്നില്ല. ആത്മീയമായ രക്ഷയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പേരുകൊണ്ട്…

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം (ലൂക്കാ 18: 1)|Always to pray and not lose heart. (Luke 18:1)

ഈശോ എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ…

നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2: 38)|Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit. (Acts 2:38)

രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിര്‍ണ്ണായകമായ സ്ഥാനത്തെ വിശുദ്ധഗ്രന്ഥം സവിശേഷമായി ഊന്നിപ്പറയുന്നുണ്ട്. രൂപരഹിതവും ശൂന്യവുമായ അനാദിയിലെ ആഴങ്ങള്‍ക്കുമീതെ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവാണ് സകലസൃഷ്ടി കര്‍മ്മത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഉല്‍പത്തിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഉല്‍പത്തി 1:2) ക്രിസ്തീയ സഭയുടെ വിശ്വാസപാരമ്പര്യം ഉത്ഭവിക്കുന്നതും പരിരക്ഷിക്കുന്നതും തലമുറകളിലേക്കു പരികര്‍മ്മം ചെയ്യുന്നതും…

നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും.(സങ്കീര്‍ത്തനങ്ങള്‍ 58: 11)|Mankind will say, “Surely there is a reward for the righteous; surely there is a God who judges on earth.”(Psalm 58:11)

ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും…

എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും.(2 തിമോത്തേയോസ്‌ 2 : 7)|The Lord will give you understanding in everything.(2 Timothy 2:7)

കര്‍ത്താവ് തന്റെ സകല സ്വര്‍ഗ്ഗീയ മഹിമകളെയും വെടിഞ്ഞ് ഈ ഭൂമിയില്‍ വന്നു മനുഷ്യനായി പിറന്നു നമുക്ക് മാതൃകയായി. ഭൂമിയിൽ ദൈവം മനുഷ്യനായി പിറന്നത്, യേശുവിന്റെ സ്വഭാവത്തോട് മനുഷ്യരെ അനുരൂപരാക്കാനാണ്. യേശുവിനോട് അനുരൂപരാക്കുമ്പോൾ എല്ലാ കാര്യങ്ങളും മനസിലാക്കാനുള്ള ദൈവിക ജ്ഞാനം നമുക്കു പകരും.…

ദൈവത്തെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!(സങ്കീർ‍ത്തനങ്ങള്‍ 70: 4)|May all who seek you rejoice and be glad in you! (Psalm 70:4)

ദൈവത്തിൽ ആശ്രയിക്കുന്നവരും, അനേഷിക്കുനവരും കർത്താവിൽ സന്തോഷിച്ചുല്ലസിക്കട്ടെ. നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിൽ സന്തോഷിക്കാൻ സാധിക്കണം. ഹബക്കുക്ക്‌ 3 : 17-18 ൽ പറയുന്നു, അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍…

വ്യാജം പറയുന്നവരെ അങ്ങ്‌ നശിപ്പിക്കുന്നു;(സങ്കീര്‍ത്തനങ്ങള്‍ 5: 6)|Lord destroy those who speak lies; the Lord abhors the bloodthirsty and deceitful man. (Psalm 5:6)

ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്, ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ…

ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.(ഏശയ്യാ 60: 1)|Arise, shine, for your light has come, and the glory of the Lord has risen upon you. (Isaiah 60:1)

ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക്‌ ദൈവവുമായി രമ്യപ്പെടാനും, ദത്തുപുത്രസ്ഥാനം സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശു…

സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ.(1 യോഹന്നാന്‍ 3: 13)|Do not be surprised, brothers, that the world hates you. (1 John 3:13)

ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്.ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും…

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.(കൊളോസോസ്‌ 3 : 12)|Put on then, as God’s chosen ones, holy and beloved, compassionate hearts, kindness, humility, meekness, and patience,(Colossians 3:12)

കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്.…

നിങ്ങൾ വിട്ടുപോയത്