Category: BIBLE READING

ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.(ഏശയ്യാ 60: 1)|Arise, shine, for your light has come, and the glory of the Lord has risen upon you. (Isaiah 60:1)

ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക്‌ ദൈവവുമായി രമ്യപ്പെടാനും, ദത്തുപുത്രസ്ഥാനം സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശു…

പരിമിതമായ സമയങ്ങളായിരുന്നുവെങ്കിലും നല്ലൊരു പരിശ്രമത്തിന്റെ ഫലമായി ഒന്നര വർഷം കൊണ്ട് സമ്പൂർണ്ണബൈബിൾ പകർത്തിയെഴുതിയ ബിജു കോലഞ്ചേരി

സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ.(1 യോഹന്നാന്‍ 3: 13)|Do not be surprised, brothers, that the world hates you. (1 John 3:13)

ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്.ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും…

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.(കൊളോസോസ്‌ 3 : 12)|Put on then, as God’s chosen ones, holy and beloved, compassionate hearts, kindness, humility, meekness, and patience,(Colossians 3:12)

കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്.…

നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.(ഹെബ്രായര്‍ 12 : 29)|Our God is a consuming fire.(Hebrews 12:29)

അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ…

ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. (ഹെബ്രായര്‍ 12: 15)|No one fails to obtain the grace of God (Hebrews 12:15)

ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം…

കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്റെ ആത്‌മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കോറിന്തോസ്‌ 3: 17)|The Lord is the Spirit, and where the Spirit of the Lord is, there is freedom. (2 Corinthians 3:17)

ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി യേശു…

സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ. (ഹെബ്രായര്‍ 13 : 1)|Let brotherly love continue.(Hebrews 13:1)

ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌ എന്ന യേശു​വി​ന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവ​ര​യി​ടു​ന്നു. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌…

നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്‌തനാണ്‌. അവിടുന്ന്‌ അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. (1 തെസലോനിക്കാ 5 : 24)|He who calls you is faithful; he will surely do it. (1 Thessalonians 5:24)

വിശ്വസ്തതയുടെ പര്യായമാണ് ദൈവം. ഹെബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​ പ്ര​കാ​രം “വിശ്വ​സ്‌തത” എന്ന പദം, ഒരു സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ സ്‌നേ​ഹ​പൂർവം പറ്റിനിൽക്കു​ന്ന​തും ആ സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ ബന്ധപ്പെട്ട ഉദ്ദേശ്യം സാധി​ക്കു​ന്ന​തു​വരെ വിട്ടു​പോ​കാ​ത്ത​തു​മായ ദയയെ അർഥമാ​ക്കു​ന്നു. വിശ്വ​സ്‌ത​നാ​യ ഒരു വ്യക്തി സ്‌നേ​ഹ​സ​മ്പ​ന്ന​നു​മാ​യി​രി​ക്കും.…

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും(സങ്കീർ‍ത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble(Psalm 27:5)

ലോകത്തിലേയ്ക്ക് പാപം പ്രവേശിച്ചപ്പോൾ മനുഷ്യന്റെ പതനം ആരംഭിച്ചു. അന്നുമുതൽ, ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവുമില്ലാതെ ഭൂമിയിൽ മനുഷ്യൻ പലപ്പോഴും അലയാൻ തുടങ്ങി. ഭൂമിയിൽ നൂറ്റാണ്ടുകളായി, മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങൾ, മഹാമാരികൾ മനുഷ്യവർഗത്തിന് അപകടരമാണ്. എന്നിരുന്നാലും, തന്റെ സൃഷ്ടികൾക്കായുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഹൃദയത്തിൽ നിന്ന്…

നിങ്ങൾ വിട്ടുപോയത്