Category: നോമ്പുകാല സന്ദേശം

ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ…

പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.|യേശുവിനോടൊത്തായിരിക്കാനും യേശുവിനെ ലോകത്തിനു വെളിപ്പെടുത്താനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

പെട്ടെന്നൊരു ധ്യാനം കൂടിയിട്ടോ അതുപോലെ മറ്റെന്തെങ്കിലും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലോ പൊടുന്നനെ സമൂലം മാറി പുതിയ മനുഷ്യരായി തീർന്നവരെ ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്നത്തെ സുവിശേഷത്തിലെ യേശു കഴിഞ്ഞാൽ പ്രധാനപ്പെട്ട കഥാപാത്രമായ സക്കേവൂസ് പെട്ടെന്നുണ്ടായ ഒരു അപ്രതീക്ഷിത യേശു -അനുഭവത്തിൽ നിന്നും…

‘പൊടി’യിൽനിന്ന് ‘പിതാവി’ലേക്ക് …|ദാനധർമവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു.

ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്,…

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…

25 നോമ്പ് |കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം സ്വന്തമാക്കാനും പകരാനുമുള്ള കൃപയാകട്ടെ ഈ നോമ്പുകാലം നേടിത്തരുന്നത്.

തിരുപിറവിക്ക്‌ ഒരുക്കമായി നാം 25 നോമ്പിലേക്കു പ്രവേശിക്കുകയായി.ഒരുങ്ങുകയാണ് നാം – ഒന്നും ഇല്ലാതെ വന്നിട്ടും എല്ലാറ്റിന്റെയും രാജാവായവനെ സ്വീകരിക്കാൻ ഒരുക്കം ഉള്ളത്തിൽ നിന്നാവട്ടെ ; ഉയിരിന്റെ ഉടയവനെ സ്വീകരിക്കാൻ ഉള്ളത്തെ ശുദ്ധീകരിക്കാം. അധികാരത്തിന്റെ ചെങ്കോലിനേക്കാൾ ദാസന്റെ ശുശ്രുഷഭാവമാണ് കൂടുതൽ കരണീയം എന്ന്…

യേശുവിനെ വീണ്ടും ക്രൂശിലേറ്റുന്ന രീതികൾ | Rev Dr Vincent Variath

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

ആ അമ്മയോടൊപ്പം ഒരു പുത്തൻ ഉഷസിനായ് നമുക്കും കാത്തിരിക്കാം.

അമ്മയ്ക്കരികെമാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുക എന്നത് എത്രയോ വേദനാജനകമാണല്ലേ? അങ്ങനെയൊരു മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുത്തത് ഓർക്കുന്നു.ഭർത്താവ് മരിച്ച ശേഷംആ സ്ത്രീയ്ക്കുണ്ടായിരുന്ന ഏക തുണ പത്തൊമ്പതു വയസുകാരൻ മകനായിരുന്നു. ബൈക്കപകടത്തിൽ ആ മകനും മരണമടയുമ്പോൾആ സ്ത്രീയുടെ മനസ് എത്രമാത്രം നൊന്തിരിക്കും? വർഷങ്ങൾക്കു ശേഷം…

കുരിശിന്‍റെ വഴി അഞ്ചാം സ്ഥലം:ശീമോന്‍ ഈശോയെ സഹായിക്കുന്നു

അഞ്ചാം സ്ഥലം ദീനാനുകമ്പയുടെ ഓര്‍മ്മസ്ഥലമാണ്. പീഡിതരോടു പക്ഷം ചേര്‍ന്ന് അവരുടെ വേദനകളെ ലഘൂകരിക്കാന്‍ മുന്നോട്ടുവരുന്നവരുടെ പ്രതിനിധിയായ കുറേനാക്കാരന്‍ ശീമോന്‍ രംഗപ്രവേശനം ചെയ്യുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെ കുരിശിന്‍റെ വഴിയില്‍ ക്രിസ്തുവിന്‍റെ വേദനകളെ നാം ധ്യാനിക്കുന്നു. കഷ്ടതയനുഭവിക്കുന്നവനു പ്രാര്‍ത്ഥന മാത്രം വാഗ്ദാനം ചെയ്തു…

ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്.

മൂന്നാം സ്ഥലം: കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ കുരിശിന്‍റെ വഴി; ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു…

നിങ്ങൾ വിട്ടുപോയത്