Category: തിരുവചനം

മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്‌ (സങ്കീര്‍ത്തനങ്ങള്‍ 37: 23)| The steps of a man are established by the Lord (Psalm 37:23)

ദൈവത്തിൽ ആശ്രയിക്കുന്നവരുടെ പാദങ്ങളെ ഒരു അനർത്ഥവും കൂടാതെ നയിക്കുന്നത് കർത്താവാണ്. പലപ്പോഴും നാം ജീവിതത്തിൽ വീണു പോകുന്ന സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങൾ ഒരു മനുഷ്യനെ നിരാശയിലേക്ക് നയിക്കുകയും അങ്ങനെയുള്ള സമയങ്ങളിൽ നാം സഹായത്തിനായി മറ്റുള്ളവരിലേയ്ക്ക് നോക്കുകയും ചെയ്യുന്നു, എന്നാൽ…

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23: 10)|You have one instructor, the Christ. (Matthew 23:10)

ലോകത്തെ നയിച്ച നിരവധി നേതാക്കൾ ഉണ്ട്. എന്നാൽ ആ നേതാക്കൻമാരൊക്കെ സമ്പൂർണ്ണരല്ലായിരുന്നു. എന്നാൽ യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള…

നീതിമാന്‍ കഷ്‌ടിച്ചുമാത്രം രക്‌ഷപെടുന്നുവെങ്കില്‍, ദുഷ്‌ടന്റെയും പാപിയുടെയും സ്‌ഥിതി എന്തായിരിക്കും!(1 പത്രോസ് 4: 18)|If it is hard for the righteous to be saved, what will become of the ungodly and the sinner?(1 Peter 4:18)

പത്രോസ് ശ്ലീഹായിലൂടെ ഈശോ നമ്മോട് ഒരു യാഥാർത്ഥ്യം തുറന്നു പറയുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്‌ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന നമ്മുടെ അവസ്ഥ എത്ര പരിതാപകരമാകും എന്ന് ഈശോ നമ്മെ…

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും (യാക്കോബ്‌ 4 : 8)|Come near to God and he will come near to you. (James 4:8)

ജീവിതത്തിൽ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ച അനേകം വ്യക്തികളെ വചനത്തിലുടനീളം നാം കാണുന്നുണ്ട്. അപ്രകാരം ആരൊക്കെ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങളെ മഹത്വത്തിലേക്കുയര്‍ത്തിയ ഒരു ദൈവത്തെ നമുക്ക് കാണാനാകും. അതുപോലെ നമ്മുടെ വ്യക്തിജീവിതങ്ങളെയും ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള…

കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല. (സങ്കീര്‍ത്തനങ്ങള്‍ 9 : 10) |Lord, have not forsaken those who seek you.(Psalm 9:10)

നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ…

എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. (യോഹന്നാന്‍ 6: 37)|whoever comes to me I will never cast out. (John 6:37)

കർത്താവിന്റെ അടുക്കൽ ചെല്ലുന്നവനെ കർത്താവ് തള്ളിക്കളയാറില്ല, പകരം അവനെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ലോകം മനുഷ്യനെ ചേർത്ത് പിടിക്കുന്നത്, സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചാണ്, എന്നാൽ കർത്താവ് നമ്മെ ചേർത്ത് പിടിക്കുന്നത് നമ്മളുടെ കുറവുകൾ നോക്കിയാണ്. ഏശയ്യ 1 :18 ൽ പറയുന്നു, കര്‍ത്താവ്…

നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. (യോഹന്നാന്‍ 8: 7) |Let him who is without sin among you be the first to throw a stone at her.”(John 8:7)

കർത്താവ് നാം ഓരോരുത്തരോടും ചോദിക്കുന്ന ചോദ്യമാണ് നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്. നാം പലപ്പോഴും മറ്റുള്ളവരുടെ കുറവുകൾ നോക്കി കല്ലെറിയുന്നവരാണ്. സുവിശേഷത്തിൽ കാണുന്നതുപോലെ നമ്മളുടെ പാപങ്ങളെക്കുറിച്ച് നമുക്ക് അപബോധം ഉണ്ടാകണം. മറ്റുള്ളവരെ എറിയാൻ വച്ചിരിക്കുന്ന കല്ലുകൾ നിലത്തിടാനുള്ള ധൈര്യം ഉണ്ടാകണം.…

കർത്താവ് രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 32: 7)|You surround me with shouts of deliverance. (Psalm 32:7)

രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ…

കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌(സങ്കീര്‍ത്തനങ്ങള്‍ 16 :8 )|I have set the Lord always before me(Psalm 16:8)

ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ പ്രലോഭനങ്ങളാൽ പാപത്തിലേയ്ക്ക് വഴി നടത്തുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല…

നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു.(ഹെബ്രായര്‍ 3: 14)|We have come to share in Christ if indeed we hold our original confidence firm to the end. (Hebrews 3:14)

നാം ഓരോരുത്തരും ക്രിസ്തുവിന്റെ ആഗമനത്തിനായി വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ സന്തോഷപൂർവം കർത്താവിനായി കാത്തിരിക്കണം. ജീവിതത്തിൽ ദൈവത്തെ പൂർണ്ണ വിശ്വസ്തയോടെയും, പൂർണ്ണ ഹ്യദയത്തോടെയും മുറുകെ പിടിക്കുന്നവരാക്കുക. ജീവിതം എന്നത് ലൗകിക ഉത്കണ്ഠകളിൽ മാത്രം മുഴുകാനുള്ളതല്ല. അലസതയിലേക്കു ജീവിതം നിപതിക്കാതിരിക്കാനും ദുഷ്പ്രവണതകൾക്ക് കീഴടങ്ങാതിരിക്കാനും നമ്മളുടെ ആത്മാവിനെ…