Category: ശുഭദിന സന്ദേശം

ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്റേതാണ്‌ ഈ വചനം. (ഏശയ്യാ 24:3)|The earth shall be utterly empty and utterly plundered; for the Lord has spoken this word.(Isaiah 24:3)

നാം ജീവിക്കുന്ന ഭൂമിക്ക് അവസാനം ഉണ്ട് എന്ന് തിരുവചനം പറയുന്നു. ഏതൊരു വസ്തുവിനെയും പോലെ ഭൂമിക്കും ഒരു തുടക്കവും അവസാനവും ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച കാര്യമാണ്. ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്ന് എന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും ഉണ്ടെന്നതും നേരാണ്. സൂര്യന്റെ ആയുസ്…

നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്‌ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക(റോമാ 12 : 20)|if your enemy is hungry, feed him; if he is thirsty, give him something to drink(Romans 12:20)

ജീവിതത്തിൽ ശത്രുവിനോട് ക്ഷമിക്കുന്നതു മാനുഷിക യുക്തിക്ക് പലപ്പോഴും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളിൽ ഒന്നാണ്. നമ്മെ വേദനിപ്പിച്ച, അല്ലെങ്കിൽ നന്ദിഹീനമായി പെരുമാറിയ, അല്ലെങ്കിൽ അവിശ്വസ്തത കാട്ടിയ ഒരു വ്യക്തിയോട് ക്ഷമിച്ചാൽ, നമ്മൾ അനുഭവിച്ച വേദനയുടെ വില അയാളൊരിക്കലും മനസ്സിലാക്കില്ല എന്ന യുക്തിസഹജമായ…

കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും. (പുറപ്പാട്‌ 33 : 14)|said, “My presence will go with you, and I will give you rest.” (Exodus 33:14 )

മനുഷ്യരോടൊന്നിച്ചു നടക്കുന്ന ദൈവത്തിന്‍റെ ചിത്രമാണ് ബൈബിളിന്‍റെ തുടക്കത്തില്‍ നാം കാണുന്നത്. സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ ദൈവം ഭൂമിയില്‍ തന്‍റെ പ്രതിനിധിയായി നിശ്ചയിച്ചു (ഉല്‍പ. 1,26-31). മണ്ണില്‍ നിന്നു മെനഞ്ഞെടുത്ത രൂപത്തിലേക്ക് ജീവശ്വാസം നിശ്വസിച്ച് ജീവനുള്ളവനാക്കി മാറ്റിയ മനുഷ്യനെ പ്രത്യേകം…

സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. (പുറപ്പാട്‌ 33 : 11) |Thus the Lord used to speak to Moses face to face, as a man speaks to his friend (Exodus 33:11)

സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും,…

നിങ്ങളെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ്‌ സ്‌പര്‍ശിക്കുന്നത്‌. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന്‌ അരുളിച്ചെയ്യുന്നു:(സഖറിയാ 2 : 8 )|For thus said the Lord of hosts, for he who touches you touches the apple of his eye: (Zechariah 2:8)

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയും മേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്. അതുകൊണ്ടാണ്, ഈ ലോകം എതിർക്കുമ്പോൾ…

അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം.(ജറെമിയാ 3 : 22)| I will heal your faithlessness.” “Behold, we come to you, for you are the Lord our God. (Jeremiah 3:22)

ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവവചനം കേട്ടിട്ടും അവിടുത്തെ അത്ഭുത…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട്‌ എന്റെ ജനം സംതൃപ്‌തരാകും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 31 : 14)|My people shall be satisfied with my goodness, declares the Lord.”(Jeremiah 31:14)

കർത്താവു നമ്മളെ അനുഗ്രഹിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. യേശുവിന്റെ ജീവിത കാലത്ത് പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍…

ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു (ജെറമിയാ 30 : 17)|For I will restore health to you, and your wounds I will heal, declares the Lord(Jeremiah 30:17)

യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൗഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ യേശുവിന്റെ സാന്നിദ്ധ്യം നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന്…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്‌അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29) |Put false ways far from me and graciously teach me your law! (Psalm 119:29)

സ്വർഗ്ഗരാജ്യത്തിലെ പൗരൻന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. (എഫേസോസ്‌ 3 : 17) |You being rooted and grounded in love,(Ephesians 3:17)

ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ്‌ ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്‌. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത…

നിങ്ങൾ വിട്ടുപോയത്