കൊച്ചി : കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. പുലര്‍ച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.

മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതി എന്ന വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം.കേരള ലളിതകലാ അക്കാദമി ഉപാദ്ധ്യക്ഷനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അദ്ധ്യക്ഷനുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. യേശുദാസൻ മലയാള മനോരമയിൽ ദിർഘകാലം കാർട്ടുണിസ്റ്റായിരുന്നു.

2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍

മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായും പ്രവര്‍ത്തിച്ച വ്യക്തിയാണ് യേശുദാസന്‍. കേരള ലളിതകലാ അക്കാഡമിയിലും കാര്‍ട്ടൂണ്‍ അക്കാഡമിയിലും അദ്ദേഹം അദ്ധ്യക്ഷനായി ഇരുന്നിട്ടുണ്ട്. 1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം.

തുടര്‍ന്നിങ്ങോട്ട് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച ചില മുഖങ്ങള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറുന്നു. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ട്രോളുകള്‍ക്കും ഫോട്ടോ ഷോപ്പുകൾക്കും മുമ്പ് രാഷ്ടരീയക്കാരെ കാര്‍ട്ടൂണ്‍ കൊണ്ട് പരിഹസിച്ച യേശുദാസന്‍, മുഖച്ഛായയ്ക്ക് പ്രാമുഖ്യം കൊടുക്കുകയും വിശദാംശങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു . ഇ.എം.എസ്. പോലുള്ള ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമാണ ചെറിയ രീതിയിലൊന്ന് ശൈലീവത്ക്കരണം നടത്തിയത്. അസാധു തുടങ്ങി രണ്ടു മൂന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തുടങ്ങിയിരുന്നു

ആദരാഞ്ജലികൾ

നിങ്ങൾ വിട്ടുപോയത്