സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ

സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും മലയാളികൾക്ക് മാതൃകയാണ്.സ്വതന്ത്രചിന്തയെ അവഗണിക്കാതെ എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും,ശുശ്രൂഷ കൊണ്ടുമാണ് യേശുവിനെ മുന്നോട്ട് വയ്‌ക്കേണ്ടതെന്ന് പിതാവ് തെളിയിച്ചു.

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ ബിഷപ്പ് മെറിയേലിനെ പലപ്പോഴും അനുസ്മരിപ്പിക്കുന്നുണ്ട് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജീവിതം.രോഗികൾക്കായി സ്വന്തം ഭവനം വിട്ടുകൊടുക്കുന്ന ബിഷപ്പ് മെറിയേൽ ലളിതമായ ജീവിതം എന്തെന്ന് കാണിച്ചുതരുന്നു.തന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച കുറ്റവാളിയായ ജീൻ വാൽജീനിന് മെത്രാൻ കൊടുക്കുന്നത് സത്യസന്ധതയുടെയും ,മനുഷ്യസ്നേഹത്തിന്റെയും മെഴുകുതിരിക്കാലുകളാണ്.കാരുണ്യവും, സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഒരു നൂറ്റാണ്ടിൽ പോലും കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയിൽ (11 വർഷം) സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്.സീറോ മലബാർ സഭയിൽ ജനാധിപത്യ രീതിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പിതാവിന്റെ എല്ലാവരാലും ഉള്ള സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്.

ജീവിതത്തെ നിഗൂഢതകളില്ലാതെ തുറന്ന പുസ്തകം പോലെ കാണാൻ ഇഷ്ടപ്പെടുന്ന ഇടയൻ.ഉള്ളതിൽ നിന്നും കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം, ഉള്ളം കൊടുക്കുന്നതാണ് എന്ന് കരുതുന്ന വലിയ ഇടയൻ.മനുഷ്യരെയും വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് ഓടുവാൻ ശ്രമിക്കുന്ന താപസശ്രേഷ്‌ഠനെയാണ് അദ്ദേഹത്തിന്റെ മുഖത്തിൽ ദർശിക്കുന്നത്.

കേരളത്തിൽ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സിറോ മലബാർ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളർന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളിൽ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളിൽ മിഷനുകളും ഉണ്ട്. സിറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവൻ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകൾക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സിറോ മലബാർ സഭ നിലകൊള്ളുന്നു.

(ഏപ്രിൽ 19-ന് സീറോ മലബാർ സഭയുടെ വലിയ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ജന്മദിനാശംസകൾ)

എല്ലാവരുടെയും പ്രിയങ്കരനായ വന്ദ്യപിതാവിന് സീറോ മലബാർ സഭാ മക്കളുടെ പേരിൽ ജന്മദിനാശംസകൾ നേരുന്നു.

ടോണി ചിറ്റിലപ്പിള്ളി

_ സൗമ്യം സാന്ദ്രം_
(ചതഞ്ഞ ഞാങ്ങണ ഒടിക്കാതെയും പുകയുന്ന തിരി കെടുത്താതെയും അതീവ സൗമ്യമായി സഞ്ചരിക്കുന്ന ഒപ്പം ഋഷിതുല്യമായ മുദ്രകള്‍ അഗാധത്തില്‍ പതിപ്പിക്കുന്ന ഇടയശ്രേഷ്ഠന്റെ നടപ്പാതയും ചിന്തയുടെ മേച്ചില്‍പ്പുറങ്ങളും.
)

(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)

നിങ്ങൾ വിട്ടുപോയത്