ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്..

.വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ രൂപത്തിലാക്കുന്ന ഒരു കർഷകന്റെ മകനാണ് ഞാൻ!

ഞങ്ങൾക്ക് ഒരു പാർട്ടിയോടും അകൽച്ചയില്ല. ഇടതെന്നോ കോൺഗ്രസെന്നോ ബിജെപിയെന്നോ ഇല്ല! ഞങ്ങളെ സഹായിക്കുന്നവരുടെ പക്ഷത്ത് ഞങ്ങൾ നിൽക്കും. ഇത് അവിവേകമാണെങ്കിൽ പൊറുക്കണം. കാരണം, റബർ കർഷകരുടെ അവസ്ഥ അത്രമേൽ ദയനീയമാണ്.

പിന്നെ, അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് പറഞ്ഞത് രാഷ്ട്രീയമല്ല. ഞങ്ങൾക്ക് രാഷ്ട്രീയമില്ല! ഞങ്ങളുടെ കുടുംബങ്ങളുടെ ഗതികേട് കണ്ടിട്ട് അദ്ദേഹം പറഞ്ഞതാണ്.

അഭിവന്ദ്യ പിതാവ് പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണ്. അതിനെ സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ആരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. അദ്ദേഹം പറഞ്ഞത് കർഷകരുടെ പൊതുവികാരമാണ്. അദ്ദേഹം പറഞ്ഞത് ബിജെപിയെ സഹായിക്കാമെന്നല്ല. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ വേണ്ട നയം രൂപീകരിക്കാൻ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്.

അതുകൊണ്ട് റബറിന്റെ ഇറക്കുമതി തീരുവയെക്കുറിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ മലബാറിലെ മലയോര കർഷകർ തയ്യാറാകുമെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞത്. അതായത്, അദ്ദേഹം പറഞ്ഞത് കർഷകരെ പിന്തുണയ്ക്കുന്ന മുന്നണിക്ക് കർഷകരും പിന്തുണ നൽകുമെന്നാണ്.ഇതിൽ രാഷ്ട്രീയ ലക്ഷ്യമില്ല!

https://youtu.be/Vd3eE1n5Sb0

ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

കഠിനാധ്വാനവും ദൈവാശ്രയവും കൈമുതലാക്കി മലബാറിന്റെ മലയടക്കുകളിൽ വിയർപ്പൊഴുകുന്ന ഒരോ കർഷകന്റെയും അതിജീവനത്തിന്റെ പ്രവാചക ശബ്ദമാണ് അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിലൂടെ നിങ്ങൾ കേട്ടത്.

അഭിവന്ദ്യ പിതാവേ, നിവർന്ന് നിൽക്കുക നിലപാടുകളുമായി…മലയോര ജനതയുണ്ടൊപ്പം..

.✍️ അൽബർട്ട് വാളുവെട്ടിക്കൽ

,ഒരു റബർ കർഷകന്റെ മകൻ!

Watch: Shekinah Exclusive | Mar Joseph

Smruthi PS

നിങ്ങൾ വിട്ടുപോയത്