The young men and the old shall be merry. I will turn their mourning into joy
(Jeremiah 31:13)
✝️

കർത്താവ് ജീവിതത്തിൽ വന്നു കഴിയുമ്പോൾ യുവാക്കർക്കും ദർശങ്ങൾ ഉണ്ടാവുകയും, വ്യദ്ധൻമാർ സ്വപ്നങ്ങൾ കാണുകയും ചെയ്യും. ഇന്നത്തെ പല യുവാക്കളും, വിവിധ കാരണങ്ങളാൽ ദർശനങ്ങൾ ഇല്ലാതെ പ്രതീക്ഷ നഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പ്രാർത്ഥിച്ചിട്ടും ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. എന്നാൽ കർത്താവ് പറയുന്നു, ജീവിതത്തിൽ കർത്താവ് വന്നാൽ, എങ്ങോട്ട് സഞ്ചരിക്കണമെന്ന് ദർശനങ്ങൾ ഉണ്ടാവുകയും, ദൈവഹിതത്താൽ വഴി നടത്തുകയും ചെയ്യും

വ്യദ്ധൻമാർ സാധാരണ സ്വപ്നങ്ങൾ കാണാറില്ല. പലപ്പോഴും അവരുടെ ജീവിതം വേദനകളും, ഒറ്റപ്പെടലും, മരണഭീതിയും നിറഞ്ഞതായിരിക്കും. എന്നാൽ പരിശുദ്ധാൽമാവ് വ്യദ്ധരുടെ ജീവിതത്തിൽ വന്നു കഴിയുമ്പോൾ സ്വപ്നങ്ങളും, സമാധാനവും, സന്തോഷവും വന്നുചേരും. യൗവനകാലത്ത് എടുത്ത തീരുമാനങ്ങൾ, വൃദ്ധ കാലത്ത് വിനയായി തീരാറുണ്ട്, എന്നാൽ നിങ്ങളുടെ ജീവിതത്തിലെ താളപിഴകളെ, അനുഗ്രഹമാക്കി മാറ്റാൻ പരിശുദ്ധാൽമാവിന്റെ അഭിഷേകത്തിനു സാധിക്കും. പ്രാർത്ഥനാ ജീവിതതത്തിൽ അവസ്ഥകളെ മാറ്റുന്ന പരിശുദ്ധാൽമാവിന്റെ അഭിഷേകത്തിനു വേണ്ടി പ്രാർത്ഥിക്കുക.

വാർദ്ധ്യക കാലയളവിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് രോഗങ്ങളെയാണ്. രോഗങ്ങളെ നോക്കാതെ കർത്താവിനെ നോക്കുക പരിശുദ്ധാൽമാവിന്റെ അഭിഷേകത്തിന് ശരീരത്തിന് പുതുജീവൻ നൽകുവാൻ സാധിക്കും. വാർദ്ധ്യകത്തിൽ ദൈവം അഭിഷേകം നൽകിയ വ്യക്തികൾ ആയിരുന്നു, അബ്രാഹവും, ഭാര്യ സാറായും. റോമാ 4 : 19ൽ പറയുന്നു, നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്‌ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല. ഇങ്ങനെ പൂർണ്ണമായി ദൈവത്തിൽ വിശ്വസിച്ചതു കൊണ്ട് സാറാ ഇസഹാക്കിന് ജൻമം നൽകി. വചനധ്യാനവും, പ്രാർത്ഥനയും, പരിശുദ്ധാൽമാവിന്റെ അഭിഷേകവും വാർദ്ധ്യകജീവിതത്തിന് പുതുജീവൻ നൽകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്