വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് :
തൃശൂർ രൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകുലമാതാവിൻ ബസിലിക്കയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി മൂലം രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് തൃശൂർ രൂപതയിൽ ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളുടെ സംഗമമായ ല്ഹയീം മീറ്റ് സംഘടിപ്പിക്കുന്നത്.

നാലും അതിൽ കൂടുതലും മക്കളുള്ളവരും രണ്ടായിരാമാണ്ടിനു ശേഷം വിവാഹം കഴിഞ്ഞവരുമായ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടു ത്തത്. തൃശൂർ അതിരൂപതയിൽ ഇത്തരത്തിൽ 200 കുടുംബങ്ങളാണ് ഉള്ളത്. ഏപ്രിൽ 24 ഞായറാഴ്ച തൃശൂർ പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയിൽ 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികനായി ദിവ്യബലിയർപ്പണം നടന്നു..

തുടർന്ന് നടന്ന പൊതുസമ്മേളനം ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്‌ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ചു പ്രോലൈഫ് മാജിക് ഷോയും പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കും സമ്മാനങ്ങളും ഒരുക്കിയിരുന്നു.

https://youtu.be/PAwsJWeHPYw

നിങ്ങൾ വിട്ടുപോയത്