കോഴിക്കോട്: മെയ്‌ 1 ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ രൂപതാംഗങ്ങളോട് ആഹ്വാനവുമായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍. ഒരു സാധുവായ മനുഷ്യന്റെ പ്രചോദനം മൂലമാണ്‌ എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ബിഷപ്പിന്റെ ആഹ്വാനം അടങ്ങിയ കത്ത് പുറത്തുവന്നിരിക്കുന്നത്. പിതാവും ദൈവജനവും ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നു ആ സഹോദരന്‍ പറഞ്ഞതായും അദ്ദേഹത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദമായി താന്‍ കാണുന്നുവെന്നും ഇതിന്റെ വെളിച്ചത്തിലാണ് ആഹ്വാനമെന്നും കത്തില്‍ പറയുന്നു.

നമ്മെ രക്ഷിക്കുവാന്‍ കഴിയുന്ന ഏകശക്തി ദൈവം തന്നെയാണെന്നും നമുക്ക്‌ അവനില്‍ വിശ്വസിക്കാമെന്നും അവനോടു ചേര്‍ന്ന്‌ നില്‍ക്കാമെന്നും പ്രാര്‍ത്ഥനയുടെ ദിവ്യശക്തി മനസിലാക്കി പ്രവര്‍ത്തിക്കാമെന്നും കുറിച്ചുക്കൊണ്ടാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ കത്ത് അവസാനിക്കുന്നത്. ബിഷപ്പിന്റെ പ്രാര്‍ത്ഥനാഹ്വാനം നിരവധി ആളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. 

പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ഒരു മെത്രാൻ പ്രാർത്ഥനയുടെ ശക്തി പ്രത്യാശയോടെ പങ്കുവെക്കുന്നതിൽ വിശ്വാസികൾ വലിയ സന്തോഷത്തിലാണ്

നിങ്ങൾ വിട്ടുപോയത്