പ്രതീകമായിരുന്നുവെന്നു പറയണം.വ്യത്യസ്തനായ വൈദികൻ. ഇരുന്ന ഇടവകകളിലൊക്കെ ജനസമ്മതനായി.രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസസെക്രട്ടറിയായപ്പോഴും നീതിയുടെ നേർതത്വങ്ങൾ ഉയർത്തിപ്പിടിച്ചു.

അധ്യാപകരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുംമാനുഷിക പരിഗണനകൾക്കു മുൻഗണനനൽകി. പിൻഗാമികൾക്കും അതു മാതൃകയുംപ്രചോദനവുമായി .

സഹായ മെത്രാനായിനിയോഗം വന്നപ്പോഴും പിൻതുടർന്നു പോന്നതത്വങ്ങളും പ്രമാണങ്ങളും ഉപേക്ഷിച്ചില്ല.സഭയുടെ അടിസ്ഥാന നിലപാടുകളോടുഅകലം പാലിച്ചുമില്ല. മെത്രാൻ പദവിയിലിരിക്കെയാണ് സന്യാസ വഴികളോടു ആഭിമുഖ്യം കൂടിയതു: ജാതിയും മതവും നോക്കാതെതന്നെ മറ്റൊരു സമുദായത്തിലുൾപ്പെട്ട ഒരുസഹോദരനു തന്റെ കിഡ്നികളിലൊന്നുസംഭാവന ചെയ്തു കൊണ്ടാണ് മുരിക്കൻപിതാവ് ചരിത്രം സൃഷ്ടിച്ചത്.

സഭയുടെ തന്നെചരിത്രത്തിൽ അതു പുതിയൊരദ്ധ്യായം സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ പേരിൽ തനിക്കുപ്രഖ്യാപിക്കപ്പെട്ട പുരസ്ക്കാരങ്ങളൊക്കെ പിതാവു സവിനയം തിരസ്ക്കരിക്കുകയാ യിരുന്നു.

ഇടയ വഴിയിൽ നിന്നും സന്യാസ വഴിയിലേക്കുമാറാനുള്ള മുരിക്കൻ പിതാവിന്റെ അപേക്ഷഇപ്പോഴും സഭയുടെ ഉന്നതാധികാര സമിതികൾക്കു മുന്നിൽ ഇരിക്കുന്നതേയുള്ളു.Rome moves only slow എന്നാണല്ലോ പ്രമാണം.

അഭിവന്ദ്യ മുരിക്കൻ പിതാവിനു പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ.ആയുഷ്‌മാൻ ഭവ:

ഡോ. സിറിയക് തോമസ് .

നിങ്ങൾ വിട്ടുപോയത്