മനുഷ്യരായ നമുക്ക് പലപ്പോഴും അർത്ഥശൂന്യമായി തോന്നുന്ന ഒന്നാണ് ജീവിതത്തിലെ സഹനങ്ങൾ. എന്നാൽ, പിതാവായ ദൈവത്തിനു പരിപൂർണ്ണമായും വിധേയപ്പെട്ട്‌, പുത്രനായ ദൈവം ആ സഹനങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചപ്പോൾ അതിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യർക്ക്‌ രക്ഷ കൈവന്നു. അതുപോലെ നാം ശാന്തരായി ജീവിക്കുമ്പോഴും, സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കുമ്പോഴും, സ്വന്തം കൈകൊണ്ട് അദ്ധ്യാനിക്കുമ്പോഴും, നാം നമുക്കു തന്നെയും, മറ്റുള്ളവർക്കും രക്ഷപ്രദാനം ചെയ്യുന്നു.

ദൈവമക്കളായ നാം ജോലി സ്ഥലത്തും, കുടുബ ജീവിതത്തിലും, സമൂഹത്തിലും, ശാന്തമായി ജീവിക്കാൻ ഉൽസാഹിക്കുക. ക്ഷമാപൂർവ്വവും, സ്നേഹത്തോടെയും, ദയയോടെയും മറ്റുള്ളവരോട് പെരുമാറാൻ നാം ഓരോരുത്തർക്കും കഴിയണം. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കുവിൻ, മറ്റുള്ള വ്യക്തികൾക്ക് നമ്മുടെ ജീവിതത്തെക്കുറിച്ച് പരാതിപ്പെടാനാകാത്ത വിധം ജീവിതത്തെ ക്രമപ്പെടുത്തുക. നമ്മളുടെ വ്യക്തി ജീവിതത്തിലെ കുറവുകളെ ദൈവകരങ്ങളിൽ സമർപ്പിക്കുകയും, കുറവുകളെ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്യുക.

ഒരു വ്യക്തിയെയും ആശ്രയിക്കാതെ, നെറ്റിയിലെ വിയർപ്പ് കൊണ്ട് ജീവിക്കാനാണ് ദൈവം തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. യൗവനത്തിൽ യേശു യൗസേപ്പിനെ സഹായിച്ചു തച്ച വേല ചെയ്താണ് ജീവിച്ചത്. യേശുവും ശിഷ്യഗണവും തൊഴിൽ ചെയ്ത് ജോലിയുടെ വലിയ പ്രാധാന്യമാണ് ലോകത്തിന് മനസ്സിലാക്കിക്കൊടുത്തത്. വി പൗലോസ് കൂടാര പണി ചെയ്താണ് സുവിശേഷ പ്രവർത്തനങ്ങൾക്കും, ജീവിത ചെലവിനുമായുള്ള പണം കണ്ടെത്തിയത്. നാം ഓരോരുത്തർക്കും സ്വന്തം കൈക്കൊണ്ട് അദ്ധ്യാനിക്കാം. അഹങ്കാരവും ദുശ്ശാഠ്യവുമുപേക്ഷിച്ച്, ദൈഹഹിതത്തിനു വിധേയരായി പ്രവർത്തിച്ച്, നമ്മുടെ ജീവിതങ്ങളെ ഒരനുഗ്രഹമാക്കി മാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്