തൃശൂർ: യു.പി.യിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്ക സന്യാസിനിമാർക്കുനേരെ നടന്ന അക്രമത്തിനും കള്ള കേസിൽ കുടുക്കുവാൻ ശ്രമിച്ചതിനുമെതിരെ തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും ഏകോപനസമിതിയും പ്രതിേഷേധിച്ചു. മതം മാറ്റം ആരോപിച്ചായിരുന്ന സന്യാസിനികൾക്കു നേരെയുള്ള അധിക്രമം. പോലീസുകാർ അടക്കമുള്ള അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള അവസരമൊരുക്കണമെന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾന്മാരായ മോൺ. തോമസ് കാക്കശേരി, മോൺ. ജോസ് വല്ലൂരാൻ, ഫാ. ഡൊമിനിക്ക് തലക്കോടൻ, ഫാ.ചാക്കൊ ചെറുവത്തൂർ, ഫാ. വർഗ്ഗീസ് കരിപ്പേരി, ഫാ.പോൾ താണിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, ജോ.സെക്രട്ടറി ജാക്സൺ എം.പി., ഏകോപനസമിതി സെക്രട്ടറി ആന്റണി എ.എ., കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു കുണ്ടുകുളം, ജോർജ്ജ് ചിറന്മൽ, ഷിന്റോ മാത്യു, സാജൻ മുണ്ടൂർ, ജെയിംസ് മാളിേയേക്കൽ, അഡ്വ. ബൈജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫാ. നൈസൺ ഏലന്താനത്ത്തൃ

ശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്