കൊച്ചി:അമേരിക്കയിലെ ഗര്‍ഭഛിദ്ര ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്നും അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണു ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദാക്കിയതിനെ സ്വാഗതം ചെയ്ത പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

മനുഷ്യജീവന്റെ മഹത്വം സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന വിധിയാണെന്നും വിധിയുടെ ചൈതന്യം ഉള്‍ക്കൊണ്ടു ഭാരതത്തിലും ജീവനെ ആദരിക്കുന്ന പുതിയ നിയമനിര്‍മ്മാണം ഉണ്ടാക്കണമെന്നും വ്യക്തമാക്കി.

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം സംരക്ഷിക്കുന്നത് ഏതൊരു രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കുന്നു.

മനുഷ്യജീവന്‍ മാതാവിന്റെ ഉദരത്തില്‍ രൂപംകൊള്ളുന്ന നിമിഷം മുതല്‍ സംരക്ഷണം അര്‍ഹിക്കുന്നു. ഓരോ വ്യക്തിയും സമൂഹത്തിന്റെ നിലനില്‍പ്പിനായി ദൈവം പ്രത്യേകം പ്രത്യേകംസൃഷ്ടിക്കപ്പെടുന്നതാണെന്ന അവബോധം വ്യാപകമാകണം.

മനുഷ്യജീവന്റെ സംരക്ഷണ നയം സര്‍ക്കാര്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നമ്മുടെ രാജ്യത്തിന്റെ പ്രധാന സമ്പത്ത് കാര്യശേഷിയുള്ള മനുഷ്യരാണെന്ന വസ്തുത ഭരണകര്‍ത്താക്കള്‍ മറന്നു പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

നിങ്ങൾ വിട്ടുപോയത്