ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി

ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് മാസികയും കിഡ്സ്, ഫാമിലി ടീമുകളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടിയാണ് ഏയ്ഞ്ചൽ അലെർട്ട്.


ഡിസംബർ 1 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ക്രിസ്തുമസിനായി ഒരുങ്ങുവാൻ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഈ ഓൺലൈൻ പരിപാടി, കെയ്റോസ് സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനൽ വഴിയാണ് നമുക്ക് ലഭിക്കുന്നത്.

മലയാളത്തിലോ ഇംഗ്ലീഷിലോ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് കെയ്റോസ് ബഡ്സ് ഈ ക്രിസ്മസ് ഒരുക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


രസകരമായ ഒരു വിചിന്തനവും കരകൗശല നിർമ്മാണ പരിശീലനവും ക്രിസ്മസ് ചിന്തകളും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ പരിപാടി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകും എന്നാണ് കെയ്റോസ് മീഡിയ അറിയിച്ചിരിക്കുന്നത്.
ഈ ഒരുക്ക പരിപാടി പ്രയോജനപ്പെടുത്തുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം.

https://www.jykairosmedia.org/angelalert

നിങ്ങൾ വിട്ടുപോയത്