പത്ത് ദിവസങ്ങൾക്ക് ശേഷം വൻകുടലിലെ ഡൈവെർട്ടികുലസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പയുടെ ഓപെറേഷനും വിശ്രമത്തിനും ശേഷം ഇന്ന് ഉച്ചയോടെ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ നിന്ന് തിരികെ ആദ്യം പാപ്പ വത്തിക്കാന് പുറത്ത് പോയാൽ തിരികെ ചെന്ന് പ്രാർത്ഥിക്കുന്ന മേരി മേജർ ബസലിക്കയിലേ പരി. അമ്മയുടെ ചിത്രത്തിൻ്റെ മുന്നിൽ ആണ്.. ആ പതിവ് പാപ്പ തെറ്റിച്ചില്ല…

പല വിധ രോഗങ്ങളാൽ വേദന അനുഭവിക്കുന്നവരെ പരിശുദ്ധ അമ്മയുടെ ചിത്രത്തിൻ്റെ മുന്നിൽ സമർപ്പിച്ച് പ്രാർത്ഥനയിൽ സമയം ചിലവഴിച്ച ശേഷമാണ് വത്തിക്കാനിലെക്ക് പോയത്.

ഫ്രാൻസിസ് പാപ്പ സ്ഥാനം ഏറ്റെടുത്തതിന് ശേഷം പാപ്പ നേരിട്ട ആദ്യ മേജർ ഓപറേഷനായിരുന്നു ജൂലായ് നാലിന് വൻകുടലിൽ നടന്നത്. പാപ്പ ചെറുപ്പത്തിൽ ഒരു ശസ്ത്രക്രിയക്ക് വിധേയനായി ഒരു ശ്വാസകോശം മുറിച്ച് മറ്റിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസനങ്ങളിൽ പാപ്പ ആശുപത്രിയിൽ കഴിയുന്ന മറ്റ് രോഗികളെയും അവരുടെ ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ വീൽചെയറിൽ അവരുടെ അടുത്ത് പോയിരുന്നു. ഓപ്പറേഷന് ശേഷം പാപ്പയുടെ മുറിയിൽ പ്രത്യേകം തയ്യാറാക്കിയ അൾത്താരയിൽ തന്നെ ശുശ്രൂഷിക്കുന്നവരുമായി പാപ്പ വി. ബലി അർപ്പിച്ചിരുന്നു. കൂടാതെ തികച്ചും കിടപ്പ് രോഗികളായവർക്ക് വേണ്ടി എല്ലാ ദിവസവും പ്രാർത്ഥനയും നടത്തിയിരുന്നു. സെപ്തംബർ മാസത്തിൽ ഹംഗറിയിലെ ബുടപേസ്റ്റിൽ വച്ച് നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിലും, അതിന് ശേഷം സ്ലോവക്യയിലും സന്ദർശനം നടത്തുന്നുണ്ട്. കൂടാതെ നവംബറിൽ ഗ്ലാസ്ഗോയിൽ വച്ച് നടക്കുന്ന കാലാവസ്ഥ വ്യതിയാനതെ കുറിച്ചുള്ള കോപ്26 ഉച്ചകോടിയിലും പങ്കെടുക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുളളത്.

ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്