പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കത്തോലിക്കാ സഭയില്‍ മാത്രമല്ല, സമൂഹത്തിന്റെ മുഖ്യധാരയില്‍ വിവിധ തലങ്ങളിലായി അതിവിശിഷ്ടമായ സേവനങ്ങള്‍ ചെയ്ത മഹനീയ വ്യക്തിത്വമാണ് ജോസ് വിതയത്തില്‍. അല്‍മായ കമ്മീഷന്‍ സെക്രട്ടറിയായ അദ്ദേഹത്തോട് വളരെ അടുത്തു പ്രവര്‍ത്തിച്ചപ്പോഴെല്ലാം ഏറെ നിസ്വാര്‍ത്ഥവും വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചതും തുറവിയുള്ളതുമായ സമീപനം അതിശയിപ്പിക്കുന്നതായിരുന്നു. സര്‍ക്കാരിന്റെ വിവിധ കമ്മീഷനുകളിലും ഫോറങ്ങളിലും അംഗമായി പൊതുസമൂഹത്തിനായും വിതയത്തില്‍ പ്രവര്‍ത്തന നിരതനായി. ഉത്തരവാദിത്വങ്ങളും കടമകളും ആത്മാര്‍ത്ഥതയോടെ നിറവേറ്റുക മാത്രമല്ല മികച്ച സംഘടനാപാടവത്തിലൂടെ വിശ്വാസ സമൂഹത്തെ ഒരുമിച്ചു നിര്‍ത്തി മുന്നേറുവാനും അദ്ദേഹത്തിനായി. ഉറച്ച നിലപാടുകളും ബോധ്യങ്ങളും നിലനിര്‍ത്തി ദീര്‍ഘവീഷണത്തോടെ സഭാസമൂഹത്തില്‍ പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കിയ മഹനീയ വ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സൂചിപ്പിച്ചു.

ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭയ്ക്ക് വലിയ നഷ്ടം: മാര്‍ മാത്യു അറയ്ക്കല്‍


കാഞ്ഞിരപ്പള്ളി: കത്തോലിക്കാ സഭയുടെ മുന്‍നിര അല്‍മായ നേതാവായിരുന്ന അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭാസമൂഹത്തിന് വലിയ നഷ്ടമാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍. സഭയുടെ അല്‍മായ പ്രവര്‍ത്തനങ്ങളില്‍ തന്നോടൊപ്പം വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. മികച്ച സംഘടനാപാടവവും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന നേതൃത്വശൈലിയും അദ്ദേഹത്തിനുമാത്രം സ്വന്തമായിരുന്നു. വരുംതലമുറയ്ക്ക് വലിയ മാതൃകയായ അല്‍മായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.

അഡ്വ. ജോസ് വിതയത്തിൽ:
നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത
സഭയുടെ അല്മായ അമരക്കാരന്‍:

ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അല്‍മായ അമരക്കാരനെയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സഭാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ അദ്ദേഹത്തിനായി. പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിന് പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു വിതയത്തില്‍. നിസ്വാര്‍ത്ഥ സേവനത്തിന്റെ മകുടോദാഹരണമാണ് സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ഭാരത കത്തോലിക്കാസമൂഹമൊന്നാകെ പങ്കുചേരുന്നുവന്നും വി.സി. സെബാസ്റ്റ്യന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

The news that Advocate Jose Vithayathil, my bosom friend is no more, was a bolt from the blues for me. A man of integrity. Bank officer turned Advocate and social worker. A true Indian and a true Christian. Someone who always upheld values- Divine and human.I have had the fortune of working with him on several public fora, including that of the Church. Soft-spoken , but firm on principles. The rifts and decadence in the Church, especially the Syro- Malabar Church, pained him deeply. Bye, my good friend, Rest In Peace on the bosom of the Lord! The photo shows Jose felicitating me When I turned Sixty, 7 years ago.

Ignatius Gonsalves

ആലങ്ങാട് വിതയത്തിൽ കുടുംബാംഗവും സാമൂഹീക സാംസ്ക്കാരിക രാഷ്ട്രീയ ആത്മീയ മേഖലകളിലെ നിറസാനിദ്ധ്യമായിരുന്നു അദ്ദേഹം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ടയർഡ് ഓദ്യോഗസ്ഥനായ ഇദ്ദേഹം സർക്കാരിന്റെ കടാശ്വാസ കമ്മീഷൻ അംഗവുമായിരുന്നു.കോൺഗ്രസ്സ് സഹയാത്രികനായ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ

Hibi Eden MP

സറോ മലബാർ സഭയുടെ അൽമായ പ്രക്ഷിത നേതാവ് അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തിൽ സറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും അനുശോചിച്ചു. പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിച്ചു.

പ്രാർഥനാഞ്ജലികൾ അർപ്പിക്കുന്നു .

പ്രണാമം

അഡ്വ. ജോസ് വിതയത്തിൽ സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസ കമ്മീഷൻ അഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പാലാ ബിഷപ്പ് ഹൌസിൽ നടന്ന സറോ മലബാർ സഭയിലെ വിവിധ അൽമായ പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനത്തിൽ വെച്ച്, ഫാമിലി, ലൈറ്റി, ലൈഫ് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടു ബോക്കെ നൽകി ആദരിച്ചപ്പോൾ. മാർ ജോസ് പുളിക്കൽ വിവിധ കമ്മീഷനുകളുടെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ സമിപം.
അഡ്വ. ജോസ് വിതയത്തിൽ പങ്കെടുത്തസഭയിലെ അവസാനത്തെ ചടങ്ങാണിത്
.

അഡ്വ. ജോസ് വിതയത്തിലിന്റെ (69) സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. 10.30ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നു മൃതദേഹം കൊണ്ടുപോകും. പത്തു മിനിട്ടു വീട്ടില്‍. ശേഷം പള്ളിയിലേക്ക്.
-നമുക്കു പ്രാര്‍ഥിക്കാം.

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്