കൊച്ചി: സഭയ്ക്കും സമുദായത്തിനുമായി നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ സ്മരണയെ നിലനിര്‍ത്തുവാന്‍ അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന് രൂപം നല്‍കുമെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍.


സീറോ മലബാര്‍ സഭയുടെയും കെസിബിസിയുടെയും അല്‍മായ കമ്മീഷന്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മെമ്പര്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നിങ്ങനെ വിവിധ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് സഭയുടെയും സമുദായത്തിന്റെയും നിരവധി വിഷയങ്ങളില്‍ ഉറച്ച നിലപാടുകളെടുത്ത അതുല്യ വ്യക്തിത്വമാണ് ജോസ് വിതയത്തില്‍.

സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ മെമ്പര്‍, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മെമ്പര്‍ എന്ന നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.


അഡ്വ. ജോസ് വിതയത്തിലിന്റെ സഭാ കാഴ്ചപ്പാടുകളും പ്രവര്‍ത്തന മേഖലകളും വരും തലമുറകള്‍ക്കു പങ്കുവയ്ക്കാനും സാമൂഹ്യ സാമുദായിക തലങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണകളോടൊപ്പം സമാന ചിന്താഗതികളുള്ളവര്‍ക്ക് ഒത്തുചേരാനും ലക്ഷ്യംവെച്ചാണ് സഭാപിതാക്കന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്