"എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" abortion Fact God's gift Gospel of life Life Medical TERMINATION of Pregnancy Pro Life Pro Life Apostolate അബോർഷൻ അമ്മ അമ്മയാകുക ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗർഭച്ഛിദ്ര നിയമങ്ങൾ ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രം പാടില്ല ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ചരിത്രപ്രധാനമായ വിധി ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവൻ സംരക്ഷിക്കപ്പെടണം ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പ്രധാനവാര്‍ത്ത പ്രൊ ലൈഫ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം

അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിച്ചു. (US Supreme Court ends constitutional right to abortion).

എന്താണ് റോ വേഴ്സസ് വേഡ് കേസ് (Roe V Wade)?

1970 ല്‍ നോര്‍മ മക് കോര്‍വെ അഥവാ ജേന്‍ റോ എന്ന യുവതി ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.  (  യുവതിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ കോടതി നല്‍കിയ സാങ്കല്‍പ്പിക പേരാണ് ജേന്‍ റോ) ഡള്ളാസ് കൗണ്ടിയുടെ ആറ്റോര്‍ണിയായിരുന്ന ഹെന്‍‍റി വേഡ് ഗര്‍ഭഛിദ്രം അനുവദിക്കരുതെന്ന നിലാപടും എടുത്തു. വിശദമായി വാദം കേട്ട കോടതി ഗര്‍ഭഛിദ്രം സ്ത്രീയുടെ സ്വകാര്യതയും അവകാശവുമാണെന്ന് വിധിച്ചു. അന്നുമുതല്‍ യു.എസില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാണ്.

ജീവൻ നൽകുന്ന സൃഷ്ടാവിനല്ലാതെ അത് തിരിച്ചെടുക്കുവാൻ മറ്റൊരുവനും അവകാശമില്ല എന്ന സത്യവും, ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ; ജീവനുള്ള ആ കുഞ്ഞിനു ലഭിക്കേണ്ട മൂല്യവും കരുതലും നിഷേധിക്കുന്നത് കൊലപാതകം തന്നെയാണ് എന്ന യാഥാർഥ്യവും അമേരിക്കൻ നീതിപീഠം തിരിച്ചറിഞ്ഞിരിക്കുന്നു.

സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് നിലവിൽ അട്ടമറിക്കപ്പെട്ടിരിക്കുന്നത്.ഇനിമുതൽ സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ അറിയിക്കുകയും ചെയ്തു. അമേരിക്കയിലെ . മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി  അംഗീകരിച്ചത്.

ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പുതിയ വിധി പുറപ്പെടുവിച്ച കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാരെ നോമിനേറ്റ് ചെയ്തത്. മൂന്ന് ലിബറല്‍ ജസ്റ്റിസുമാരും കോടതിയില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി.

സുപ്രീംകോടതി ഗര്‍ഭഛിദ്രം കുറ്റകരമാക്കിയാലും രാജ്യം മുഴുവനായി നിയമം നടപ്പാവണമെന്നില്ല. സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ ആകെയുള്ള അന്‍പത് സംസ്ഥാനങ്ങളില്‍ പകുതിയോളം ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന വിധിയെ അംഗീകരിക്കും എന്നാണ് അറിയിരുന്നത്.  അര്‍ക്കന്‍സാസ്, കെന്റക്കി, ലൂസിയാന, മിസിസിപ്പി, മിസൗറി, ടെക്സസ് തുടങ്ങി 13 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഗര്‍ഭഛിദ്രം നിയന്ത്രിക്കാന്‍ നിയമമുണ്ട്. സുപ്രീംകോടതി ഉത്തരവ് വരുന്നതോടെ ഈ സംസ്ഥാനങ്ങളെല്ലാം ഗര്‍ഭഛിദ്രം വിലക്കും. മറ്റ് 12 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം ഉടന്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. നിരോധനമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് നിരോധനമില്ലാത്ത സംസ്ഥാനങ്ങളിലെ അബോര്‍ഷന്‍ ക്ലിനിക്കുകളെ ഗര്‍ഭഛിദ്രത്തിന് ആശ്രയിക്കാം.  എന്നാല്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് സാധ്യമായി എന്നുവരില്ല.

മനുഷ്യ ജീവന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.ഓരോ മനുഷ്യ ജീവനും അതുല്യമാണെന്നും ഗര്‍ഭഛിദ്രം കൊലപാതകമാണെന്നും ഈ വിധി ഓര്‍മ്മപ്പെടുത്തുന്നു. ഏറ്റവും ദുർബലരായ ജീവിതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളരുന്ന സമയത്താണ് ഈ വിധി അമേരിക്കയിൽ പുറത്തു വരുന്നത്.ഭ്രൂണഹത്യ തടയുന്നതിന് സാധ്യമായ എല്ലാ പിന്തുണയും സ്ത്രീക്കും അവളുടെ പങ്കാളിക്കും ലഭിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാണ് കത്തോലിക്കാ സഭ  സംസാരിക്കുന്നത്.  ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും തടയുവാന്‍ ശ്രമിക്കുന്നത് സഭയുടെ ധാർമിക ഉത്തരവാദിത്വമാണ്.മറ്റു രാജ്യങ്ങളിലും ഈ വിധി മൂലം ഭ്രൂണഹത്യ തടയുന്നതിനുള്ള നിയമനിർമാണങ്ങൾ വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ടോണി ചിറ്റിലപ്പിള്ളി

Today is a day we should thank the Lord, and the millions of Pro-Lifers who have been campaigning under tremendous pressure, ridicule, and oppression for the rights of the unborn.

Justice has been served for the defenseless, finally.

The US Supreme Court has ruled there is no constitutional right to abortion in the United States, upending a precedent set nearly 50 years ago in the landmark Roe v Wade case.

KEY POINTS
The Supreme Court in a 5-4 decision overturned Roe v. Wade, the landmark ruling that established the constitutional right to abortion.
Roe since 1973 had permitted abortions during the first two trimesters of pregnancy in the United States.
Almost half the states are expected to outlaw or severely restrict abortion as a result of the Supreme Court’s decision on a Mississippi case known as Dobbs v. Jackson Women’s Health Organization.
Justice Samuel Alito wrote the majority opinion, joined by four other conservatives. The three liberal justices opposed the decision. Chief Justice John Roberts voted with the majority to uphold the Mississippi abortion restrictions but did not approve of tossing out Roe altogether.

Thanks be to the Lord, this Solemnity of the Sacred Heart of Jesus is going to be tremendous.

മനുഷ്യ ജീവന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.ഓരോ മനുഷ്യ ജീവനും അതുല്യമാണെന്നും ഗര്‍ഭഛിദ്രം കൊലപാതകമാണെന്നും ഈ വിധി ഓര്‍മ്മപ്പെടുത്തുന്നു.…….

സന്തോഷം,ആശംസകൾ .

മംഗളവാർത്ത

നിങ്ങൾ വിട്ടുപോയത്