ഏതാണ്ടു ആറു മാസങ്ങൾക്കു മുൻപ്,കോഴിക്കോട് രൂപതയുടെ മുൻ വികാരി ജനറാൾ ബഹു. മോൺ.ഡോ. തോമസ് പനയ്ക്കലച്ചനാണ് മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്ര മായ വയനാട് പള്ളിക്കുന്ന് (കല്‌പ്പറ്റ യ്ക്കടുത്ത്) ലൂർദ്ദ് മാതാപ്പള്ളിയിലെ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള രാത്രി പ്രദിക്ഷണത്തിന്റെ സമാപന പ്രസംഗത്തിനായിക്ഷണിച്ചത്.

തീർത്ഥാ ടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയു മായ ബഹു. ഡോ. അലോഷ്യസച്ചന് വേണ്ടിയാണ് ക്ഷണിക്കുന്നതെന്നും പറഞ്ഞിരുന്നു.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ വലിയ അത്ഭുതങ്ങൾ നടക്കുന്ന പള്ളിയാണെന്നും മലബാറിന്റെ നാനാഭാഗങ്ങളിൽ നിന്നുമായിആയിരക്കണക്കിനു തീർത്ഥാടകരാണ്തിരുനാളിനെത്തുന്നതെന്നും ടീച്ചറെയുംകൂടെകൂട്ടി ഒരു തീർത്ഥാടനമായി സാർ വന്നാൽ മതിയെന്നുകൂടി അച്ചൻ പറഞ്ഞതോടെ ഞാനും സമ്മതിച്ചു.അങ്ങിനെയാണു ഫെബ്രു. 10 മുതൽ12 വരെ ഒരു വയനാട് യാത്ര വന്നത്.പക്ഷേ അതിനു തൊട്ടു മുൻപായി ഒരുതിരുവനന്തപുരം യാത്രയും – രാവിലെപോയി രാത്രി തന്നെ മടങ്ങി – വേണ്ടിവന്നതോടെ കാറിലെ തണുപ്പടിച്ചാവ ണം സ്വരം പോയതോടെ വയനാട്ടിലെ അച്ചനോട് ഒഴിവപേക്ഷിച്ചത് അച്ചൻ ഒട്ടും സമ്മതിച്ചില്ല.

പ്രസംഗമാകുമ്പോ ഴേക്കും സ്വരം താനേ വന്നുകൊള്ളുമെ ന്നുo പിന്നെ ബാക്കിയെല്ലാം മാതാവു നോക്കിക്കൊള്ളുമെന്നും അച്ചൻ — ദിവസവും നാലോ അഞ്ചോ കരുണ ക്കൊന്തയാണ് മോൺ.. പനയ്ക്കല ച്ചന്റെ കണക്ക് — അച്ചന്റെ കരുണ ക്കൊന്തയുടെ ബലത്തിലാവണം ഉറപ്പു പറഞ്ഞത്. മാരുതി സിയാസിലെ ദീർഘ യാത്രകൾ ടീച്ചറിനു അത്ര സന്തോഷ മല്ലെന്നറിയാവുന്ന ഞങ്ങളുടെ ഡൽഹി ക്കാലത്തെ ആദ്യസെക്രട്ടറിയും ഞങ്ങ ൾക്കു അനുഭവത്തിൽ മകനുമായ ജിനിറ്റ് മലബാർ യാത്രയ്ക്കായി ജിനിറ്റി ന്റെ ഇന്നോവ കൂടി പാലായ്ക്കു അയച്ച തോടെ ടീച്ചറിനും പിന്നെ വരാതെ വഴി യില്ലെന്നായി.

കല്‌പ്പറ്റയിൽ പണ്ടും പല തവണ താമസിച്ചിട്ടുള്ള വുഡ്ലാൻഡ് സിൽ തന്നെ – വാൾനട്സ് കേക്കിനു പ്രസിദ്ധമായ ബേക്കറിയും അവർക്കു ണ്ടല്ലോ —വർഷങ്ങളുടെ സൗഹൃദമുള്ള കൊച്ചീക്കുന്നേൽ ശ്രീ ബെന്നി ഞങ്ങൾ ക്കു വീണ്ടും ഹൃദ്യമായ ആതിഥ്യവുമുറ പ്പാക്കിയിരുന്നു . ഇത്തവണയും സാരഥി യായി സാബുവും മൂന്നു ദിവസത്തക്കു വീണ്ടും ” സെക്രട്ടറി “യായി പഴയ പി. ഏ. യും എപ്പോഴും ദീർഘയാത്രകളിൽ സഹായിയുമായ ജോമോനും കൂടെ കൂട്ടിനുണ്ടായിരുന്നതും ഞങ്ങളുടെ വയനാടൻ ലൂർദ്ദ് തീർത്ഥ യാത്രയെ ഏറെ സന്തോഷകരമാക്കിത്തീർത്തു.

കല്‌പ്പറ്റയിൽ നിന്നും ഏതാണ്ടു 15 കി.മീറ്റർ യാത്രയിൽ ഏഴരയോടെ പള്ളി ക്കുന്നു പള്ളിയിൽ എത്തുമ്പോൾ പ്രദ ക്ഷണമിറങ്ങിയിരുന്നു.കുന്നിൻപുറത്ത് ദീപാലംകൃതമായി തലയുയർത്തി നിൽക്കുന്ന മനോഹരമായ പള്ളി.

കിലോമീറ്ററുകളോളം ദൂരത്തിൽ വഴിയോര ങ്ങളിൽ പാർക്കു ചെയ്തിട്ടുള്ള വാഹനങ്ങൾ. റോഡു തിങ്ങി നടന്നു നീങ്ങുന്നതീർത്ഥാടകർ.

പോലീസിന്റെയും തിരുനാൾ വോളന്റിയർമാരുടേയും വളരെ സ്തുത്യർഹമായ സേവനങ്ങളെ നേരിൽ കണ്ടത് പ്രകീർത്തിക്കാതെ പോയാൽ ദൈവം പോലും ക്ഷമിക്കു കയുമില്ല.

ചുറ്റു വഴികളിലൂടെ മാതാവിന്റെ മനോഹര രൂപം — 105 വർഷംമുൻപ് ഫ്രാൻസിൽ നിന്നും മിഷണറിഅച്ചന്മാർ കൊണ്ടുവന്നതാണത് –രഥത്തിൽ വച്ച് നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും ആദിവാസി-ഗോത്രവർഗ്ഗത്തിൽപ്പെട്ട വിശ്വാസികളും അല്ലാത്തവരുമായ ചെണ്ട –വാദ്യമേള സംഘങ്ങളുടെയും മുത്തുക്കുടകളുടെയുംകത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടും കൂടി നടത്തപ്പെട്ട പ്രദിക്ഷണവും അതിനു നിറം പകർന്ന നാടോടിനൃത്തങ്ങളും തിരിയെപ്പള്ളിയിലെത്തുമ്പോഴേയ്ക്കും പതിനൊന്നു മണിയോടടുത്തിരുന്നു.തുടർന്നു പള്ളിയിൽ വാഴ്വും പ്രാർത്ഥനയും ലദീഞ്ഞും കഴിഞ്ഞുപ്രസംഗമായപ്പോഴേക്കും രാത്രി 11 മണിയായിരുന്നു. പ്രസംഗം കഴിഞ്ഞു വേണംനാടകവും മറ്റു കലാ പരിപാടികളും.എന്നെ അത്ഭുതപ്പെടുത്തിയത് അർദ്ധരാത്രിയോടടുത്തിട്ടുo പന്തൽ നിറഞ്ഞുകവിഞ്ഞു ക്ഷമയോടെയിരുന്ന ഭക്തജനങ്ങളുടെ വിശ്വാസ മഹാ സാഗരമാണ്. “വിശ്വാസo അതല്ലേ എല്ലാം “എന്ന പറഞ്ഞു പഴകിയ പരസ്യ വാചകംഎത്രയോ വലിയ യാഥാർത്ഥ്വമാണ്!

മതസൗഹൃദത്തിന്റെ കൂടി മഹാസാക്ഷ്യ മായിരുന്നു സദസ്സ് . എല്ലാ അർത്ഥത്തിലുമതൊരു ഹിന്ദു– ക്രിസ്ത്യൻ – മുസ്ലിംസംഗമമാണെന്നു എന്നോട് പറഞ്ഞത്തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ട്ടർഡോ. അലോഷ്യസച്ചനാണ്. തിരുനാളിലൊരു വിഭാഗീയതയുമില്ലെന്നും പള്ളിക്കുന്നിലെ തിരുനാൾ വയനാടിന്റെ ഒരുജനകീയോത്സവമാണെന്നും അച്ചൻസാക്ഷ്യം പറഞ്ഞു. നാനാജാതി മതസ്ഥർ നൽകുന്ന നേർച്ചപ്പണത്തിൽനിന്നു തന്നെയാണത്രേ അവിടെ തിരു നാളിനെത്തുന്ന സർവ്വർക്കും ഭക്ഷണം നൽകുന്നതുo. സ്വന്തമായി ഭക്ഷണംകഴിക്കേണ്ടവർക്കു വേറേയും ഭക്ഷണശാലകളുമുണ്ട്.

വേദിയിൽ അലോഷ്യസച്ചനു പുറമേകോഴിക്കോട് കത്തീഡ്രൽ വികാരിഡോ.ജെറോമച്ചനും മോൺസിഞ്ഞോർഡോ. തോമസ് പനയ്ക്കലച്ചനും . അവർ മൂന്നുപേരും ചേർന്നാണ് എന്നെവേദിയിൽ പൊന്നാടയണിച്ചാദരിച്ചതും. ഇന്ത്യയുടെ മതനിരപേക്ഷതാ പാരമ്പര്യത്തിന്റെഏറ്റവും വലിയ സാക്ഷ്യമാണ് മിക്കവാറും എല്ലാലോകമതങ്ങളുടെയും സജീവ സാന്നിധ്യം നൂറ്റാണ്ടുകളായി ഇന്ത്യയിൽ പരിരക്ഷിക്കപ്പെ ടുന്നുവെന്നതു എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു എന്റെ പ്രസംഗമാരംഭിച്ചത്.

കേരളത്തിലെ മിക്ക ക്രിസ്ത്യൻ പള്ളികളുംഇവിടെ നാടുവാഴികളായിരുന്ന ഹിന്ദു ഭരണാധികാരികൾ കാലാകാലങ്ങളിൽ അവരുടെ ക്രിസ്ത്യൻ പ്രജകൾക്കു വച്ചു കൊടുത്തതാണെന്ന ചരിത്ര യാഥാർത്ഥ്യവും അനിഷേധ്യമായ ഒരു സത്യമാണെന്നതും ഞാൻ വിശദീകരിച്ചു. ഭരണഘടന ഉണ്ടായിട്ടു 75വർഷംമാത്രമേ ആയിട്ടുള്ളുവെന്നും അതിനും ആയിരം വർഷം മുൻപാണ്പാലാപ്പള്ളിക്കു അന്നത്തെ ഹിന്ദു നാടുവാഴിയായിരുന്ന മീനച്ചിൽ കർത്താവ് സൗജന്യമായി ഭൂമിയും തടിയും തന്ന് പള്ളിവച്ചുതന്നതെന്ന സത്യ വും ഞാൻ സാക്ഷ്യപ്പെടുത്തി.

രാജ്യത്തു കാല ങ്ങളായി നിലനിന്നിരുന്ന ഒരു മതനിരപേക്ഷതത്വത്തെ ഭരണഘടനയുടെയും രാജ്യത്തിന്റെ നിയമവ്യവസ്ഥയുടേയും ഭാഗമാക്കിയെന്നതാണ് നമ്മുടെഭരണഘടനാ പിതാക്കളുടെ മനസ്സിന്റെമഹത്വമെന്നും അതിന്റെ നന്മയും പ്രതിഫലനവുമാണ് വിശ്വാസത്തിലെ വ്യവസ്തതകളെ നില നിർത്തിക്കൊണ്ടു തന്നെ പള്ളിക്കുന്നിലെ പള്ളിമുറ്റത്ത് നടക്കുന്ന അർദ്ധരാത്രിയിലെ ഈ ജനസാഗര സംഗമമെന്നും ഞാൻ കൂട്ടിച്ചേർത്തു.

പ്രസംഗവിഷയം”മറിയത്തിന്റെ ദൈവശാസ്ത്രം”എന്നതായിരുന്നു. അടുത്തു നിലക്കുന്നവരെ കാണാൻ കഴിയുന്നത് പുണ്യവും കാണാതെപോകുന്നത് പാപവുമെന്നതാണ് മാതാവിന്റെദൈവശാസ്ത്രത്തിന്റെ അന്തർധാരയെന്നും തന്നെക്കാൾ ഗർഭ ക്ലേശങ്ങളിൽപ്പെട്ട ബന്ധുവായ ഏലീശയെ കാണാനും അവളെ ശുശ്രൂഷിക്കുവാനും ദീർഘദൂരം സഞ്ചരിച്ചു മലമ്പ്രദേശത്തേക്കു പോയ മറിയമാണു ജീവിതം കൊണ്ടുദൈവശാസ്ത്രമെഴുതിയത്. ” അവൻ പറയുന്നതു പോലെ നിങ്ങൾ ചെയ്യുക ” എന്നു കാനാ യിലെ കല്യാണ വീട്ടിൽ വച്ചു പറഞ്ഞതാണ്അവൾ പറഞ്ഞ ദൈവശാസ്ത്രം. അങ്ങനെയാണ് വേദപുസ്തകം — പ്രത്യേകിച്ചു അവൻനൽകിയ “പുതിയ നിയമം ” നമുക്കു നമ്മുടെ ജീവിതത്തിൽ മാർഗദർശക രേഖയാവുന്നത്.” നിന്റെ സഹോദരനെവിടെയെന്നു ചോദിച്ചദൈവത്തോടു ” ഞാൻ എന്താ അവന്റെ കാവൽക്കാരനാണോ ? ” എന്ന മറുചോദ്യമുന്നയിച്ചകായേന്റെ ഉത്തരമല്ല മറിച്ചു “അവൻ ഇവിടെയുണ്ട് , കർത്താവേ, എന്റെയടുത്ത് ” എന്നുനമുക്കു മറുപടി പറയുവാൻ കഴിയുമ്പോഴാണ്നാം മാതാവിന്റെ ദൈവശാസ്ത്രത്തോടു ചേർന്നു നിലക്കുന്നതെന്ന ” പുതിയ നിയമം “ഓർമ്മിപ്പിച്ചു കൊണ്ടു പ്രസംഗം ഞാൻ മുക്കാൽമണിക്കൂറിൽ സമാപിപ്പിക്കുകയും ചെയ്തു.

പള്ളിക്കുന്നു പള്ളിയിൽ ഞാൻ കണ്ട മറ്റു രണ്ടുമൂന്നു കാര്യങ്ങൾ കൂടി പറയാതെ പോകുന്നതു ദൈവമുൻപാകെ എന്നെ അന്യായപ്പെടുത്തിയേ ക്കാം.

ഒന്നു അവിടെ കണ്ട വൈദികരുടെ – അവർ അടുത്തും അകലെയും നിന്നു വന്നവരായിരുന്നു — പരസ്പരമുള്ള സൗഹൃദവും അവർ തമ്മിൽത്തമ്മിൽ കാണിച്ചിരുന്ന ഉപചാരമര്യാദ കളുമായിരുന്നു.

രണ്ടാമതായി അവിടെയുണ്ടാ യിരുന്ന സമർപ്പിതർ – സിസ്റ്റേഴ്സ് – അവർക്കാ യിരുന്നു അതിഥികൾക്കെല്ലാം ഭക്ഷണം നൽകുന്നതിൽ സഹായിക്കേണ്ട ചുമതല. ദിവസങ്ങളായിഅവർമടുപ്പോപരാതിയോപറയാതെചെയ്ത തുടർ സേവനമായിരുന്നു അത്. എത്ര തവണ യാണവർ പാത്രങ്ങൾ കഴുകുന്നതും മേശ തുടയ്ക്കുന്നതും നിലയ്ക്കാത്ത അതിഥി നിരയ്ക്കെല്ലാം ഹൃദ്യമായ ചിരിയോടെ അക്ഷയ പാത്രത്തിൽ നിന്നെന്നതു പോലെ ഭക്ഷണം വിളമ്പി നൽകിയതും. അതിൽ പക്ഷ ഭേദമോ പദവിവ്യത്യാസങ്ങളോ ഒന്നും പരിഗണിക്കുന്നതായുംകണ്ടില്ല. പന്തിയിൽ പക്ഷഭേദം പാടില്ലെന്നപ്രമാണത്തെ അക്ഷരാർത്ഥത്തിൽ തെളിയിച്ചവരായിരുന്നു പള്ളിക്കുന്നിലെ സമർപ്പിത സന്യാസിനികൾ.

തിരുനാൾ വോളന്റിയേഴ്സും– മുതിർന്നവരും ഇളമുറക്കാരും – “കിഴക്കിന്റെലൂർദ്ദി ” നെ തിരുനാൾ ചൈതന്യത്തിൽ നിലനിർത്തി. പ്രദക്ഷണത്തിന് അകമ്പടി വന്നആനകൾ പോലും ഒരക്ഷമയും കാണിക്കാതെശാന്തമായി പള്ളി മുറ്റത്തു നിന്നത് കാണേണ്ടകാഴ്ച്ച തന്നെയായിരുന്നു.

ഞാൻ ആനകളെകടന്നു പ്രസംഗപീഠത്തിലേക്കു പോകുമ്പോൾകൂടെ വന്ന അനുവിനെ തിരിഞ്ഞു നോക്കുമ്പോൾ കൊമ്പുകൾ കൂട്ടിപ്പിരിഞ്ഞകൊമ്പനടുത്ത് ചെന്നു ഫോട്ടോയ്ക്കു പോസുചെയ്യുന്നു !

എന്റെ നേരേ നോക്കി മോൺ. പനയ്ക്കലച്ചൻ ചിരിച്ച ചിരി ഞാൻ മറന്നിട്ടില്ല.അച്ചന്റെ വിശ്വസ്ത സാരഥി ശരത്തും. പള്ളിക്കുന്നിലമ്മയുടെ – ലൂർദ്ദ് മാതാവിന്റെ — അത്ഭുതങ്ങൾക്കു അല്ലെങ്കിലും അവസാനമില്ലല്ലോ !!!

Cyriac Thomas

നിങ്ങൾ വിട്ടുപോയത്