സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും .

നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു .

പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .

അതിന് വ്യക്തമായ വിശ്വാസ ബോദ്ധ്യങ്ങൾ വേണം .പിറവിയുടെ സന്ദേശം ജീവൻെറ മഹത്വം പ്രഘോഷിക്കുന്നതാണ് . ജീവൻെറ സംസ്‌കാരം മറയ്ക്കുവാൻ ആരെയും അനുവദിക്കരുത് .

നമ്മുടെ ക്രിസ്തുമസ്- ഓരോ നക്ഷത്രവും നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? എന്ന് ആത്മാർത്ഥമായി ചിന്തിക്കണം .

ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു.അതായിരിക്കണം നമ്മുടെ ലക്ഷ്യം .പ്രസ്ഥാനങ്ങൾ വഴിതെറ്റുമ്പോൾ തിരുത്തുവാൻ ,വളർത്തുവാൻ ശ്രമങ്ങൾ വേണം .

ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ പോസ്റ്ററുകൾ, നോട്ടീസുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ… എല്ലാം ക്രിസ്തു കേന്ദ്രീകൃതമാകട്ടെ…

നിങ്ങൾ വിട്ടുപോയത്