51-ാം വർഷംഞാനും ഷേർളിയും വിവാഹിതരായിട്ട് ഇന്ന് 51 വർഷം.

1970 ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിലായിരുന്നു കുമ്പളങ്ങിയിലെ എൻ്റെ കുറുപ്പശ്ശേരി വീട്ടിലേക്കു വധുവായി ഷേർളി വന്നത്. സെയ്ൻ്റ് ആൽബർട്സ് കോളേജ് പ്രിൻസിപ്പലും ഷേർളിയുടെ അമ്മാവൻമാരിൽ ഒരാളുമായ ആൻ്റണി പനക്കൽ അച്ചനാണ് വിവാഹം ആശീർവദിച്ചത്.

പിണക്കങ്ങളൊന്നും ഒരു രാത്രിക്കപ്പുറത്തേക്കു പോയിട്ടില്ലാത്ത സുഖദു:ഖ സമ്മിശ്രമായ ജീവിതത്തിൽ ഷേർളി എനിക്ക് എന്നും തണലായി നിന്നു.ഒടുവിൽ ഈ വർഷം ഞങ്ങളെ ബാധിച്ച കോവിഡു മഹാമാരിയെയും ഈശ്വരവിശ്വാസത്തിൻ്റെ ശക്തിയാലും പരസ്പര സ്നേഹത്തിൻ്റെ ഉറപ്പിലും ഒരുമിച്ചു നേരിട്ടു.

മൂന്നു മക്കളും നാലു കൊച്ചുമക്കളുമായി തുടരുന്ന സന്തുഷ്ടമായ ഈ കുടുംബജീവിതം ദൈവാനുഗ്രഹത്തോടെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന.

സുഖത്തിലും ദു:ഖത്തിലും ഞങ്ങളോടൊപ്പമായിരുന്ന എല്ലാ ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.

51 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത പല ബന്ധുക്കളും സുഹൃത്തുക്കളും ജീവിതത്തിൽ നിന്നു വിടപറഞ്ഞു.

അവരെയെല്ലാം സ്നേഹ പുരസരം ഓർക്കുന്നു. പ്രാർത്ഥിക്കുന്നു.

മുൻ മന്ത്രി കെ വി തോമസ്

നിങ്ങൾ വിട്ടുപോയത്