അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശിച്ചു ..

അതിൻ്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിർത്താനും മരണങ്ങൾ ഒഴിവാക്കാനും സാധിക്കുകയുള്ളൂ.

അതുകൊണ്ട്, ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം.

ലോകത്തിനു മാതൃകയാകും വിധം ഈ മഹാമാരിയെ കേരളം തടഞ്ഞു നിർത്തിയ ചരിത്രം ഒട്ടും വിദൂരമല്ല. അതോർത്തുകൊണ്ട്, അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ മറികടക്കാം.

മുഖ്യ മന്ത്രി പിണറായി വിജയൻ

നിങ്ങൾ വിട്ടുപോയത്