ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പരേതനായ പി. സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ ഭാര്യ – ത്രേസ്യമ്മ എബ്രഹാം -92 വയസ്സ് – നിത്യ സമ്മാനത്തിനായി – വിളിക്കപെട്ടു –

മിഷൻ ലീഗ് സംഘടനയുമായി തെയ്യാമ്മക്കുള്ളത് വിവരണാതീതമായ ആത്മബന്ധം.

കുഞ്ഞേട്ടനെ കാണാനും സംസാരിക്കുവാനുമായി പല്ലാട്ടുകുന്നേൽ തറവാട്ടിൽ എത്തുന്ന എല്ലാവരെയും സ്വീകരിക്കാനും സൽക്കരിക്കാനും ഒക്കെ മുന്നിൽ നിന്നിരുന്ന തെയ്യാമ ചേടത്തിയെ ഏവരും അനുസ്മരിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ വീട്ടിലിരുന്ന് തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും വിശുദ്ധ ജീവിതം നയിച്ച കുഞ്ഞേട്ടന്റ്റെ ജീവിതപങ്കാളിയെന്ന നിലയിൽ ചേച്ചിയുടെ ജീവിതം മാതൃകാപരമായിരുന്നുവെന്ന് മിഷ്യൻലീഗിൻെറ മുൻ ദേശിയ പ്രസിഡന്റായ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു . ദൈവം സ്നേഹമാണെന്ന് ലോകത്തോട് പ്രസംഗിക്കുവാനും ,അനേകായിരങ്ങൾക്ക് കത്തുകൾ അയക്കുവാനും സാധിച്ചത് ചേച്ചിയുടെ സ്നേഹവും പിന്തുണയും ലഭിച്ചതുകൊണ്ടാണ് .

കുഞ്ഞേട്ടന്റ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പരിഭവങ്ങളില്ലാതെ താങ്ങും തണലുമായി ജിവിച്ചുവെന്നും അദ്ദേഹം അനുസ്‌മരിച്ചു . നിരവധിതവണ കുഞ്ഞേട്ടന്റ്റെ വീട്ടിൽ പോകുവാനും ഒരുമിച്ചു പ്രാർത്ഥിക്കാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞതും അദ്ദേഹം ആദരവോടെ അനുസ്‌മരിച്ചു .

മിഷ്യൻലീഗിൻെറ എല്ലാ പ്രവർത്തകരും ചേച്ചിയുടെ ആത്മാവിൻെറ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു .

മുഴുവൻ സമയ മിഷനറിയായി യാത്ര ചെയ്തുകൊണ്ടിരുന്ന കുഞ്ഞേട്ടൻ്റെ പ്രേക്ഷിത യാത്രകളുടെ പിന്നിലെ ഊർജ്ജ സ്രോതസ്സ് ആയിരുന്നു അവരെന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രീ ബിനു മാങ്കുട്ടത്തിൽ ഓർത്തെടുക്കുന്നു.

മക്കളും കൊച്ചുമക്കളും ഒക്കെ അടങ്ങുന്ന വലിയ കുടുംബത്തെ പ്രാർത്ഥനയുടെ അരൂപിയിൽ ചേർത്ത് നിറുത്തിയ അമ്മച്ചി സന്തോഷകരമായ ,അനുഗ്രഹദായകമായ ഒരു ജീവിതത്തിനു ശേഷം തൻ്റെ പ്രിയതമൻ്റെ പക്കലേക്ക് മടങ്ങി പോവുകയാണ്.
സഭയ്ക്കും മിഷൻ ലീഗിനും വേണ്ടി കുഞ്ഞേട്ടൻ പ്രവർത്തിച്ചപ്പോൾ കുടുംബം നോക്കുകയും മക്കളെ വളർത്തി പരിപാലിക്കുകയും കുഞ്ഞേട്ടനു വേണ്ട എല്ലാ വിധ പിന്തുണയും നൽകിയിരുന്ന സ്നേഹനിധിയായ തെയ്യാമ്മ ചേച്ചിക്ക് മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ പ്രാർത്ഥനയോടെ നേരുന്നുന്നതായി അന്തർദേശീയ പ്രസിഡൻറ് ഡേവിസ് വല്ലൂരാൻ അനുസ്മരിച്ചു.


വാർധക്യസഹജമായ അസുഖങ്ങൾക്ക് ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ ചികത്സയിലായിരുന്നു .ഇന്ന് (ബുധൻ) 3 ന് ചെമ്മലമറ്റത്തെ വസതിയിൽ എത്തിക്കും.


മൃതസംസ്കാരം നാളെ (വ്യാഴം) 3 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ നടക്കും.
ദൈവം നിത്യശാന്തി നൽകട്ടെ .

ആദരാജ്ഞലികൾ അർപ്പിക്കുന്നു

നിങ്ങൾ വിട്ടുപോയത്