അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് കല്ലെറിയുന്നവർ അറിയാൻ.

ശ്രദ്ധ എന്ന് പേരുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ പേരിൽ കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജിൽ ഒന്നായ കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ മനോഹരമായ ക്യാമ്പസ് കലാപകലുഷിതമാക്കാൻ കേരളത്തിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും മത്സരിക്കുമ്പോൾ അവരോട് ഒരു ചോദ്യം, ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാലരാമപുരത്തെ ഒരു പെൺകുട്ടി പീഡനമേറ്റ് മരിച്ചിട്ട് നിങ്ങളെയൊന്നും അവിടെ കണ്ടില്ലല്ലോ. മതത്തിന്റെയും ജാതിയുടെയും നിറം നോക്കി പ്രതികരണത്തിന്റെ തോത് മാറ്റുന്ന ലോകത്തിലെ ഏക സ്ഥലം ദൈവത്തിന്റെ സ്വന്തം നാടാണ്.

ലാബിൽ ഫോൺ ഉപയോഗിക്കരുത് എന്ന നിബന്ധന ധിക്കരിച്ച കുട്ടികളുടെ ഫോൺ ടീച്ചർ പിടിച്ച് വച്ചതിൽ മനംനൊന്ത് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നാണ് കുട്ടികൾ തന്നെ ആരോപിക്കുന്നത്.

ഏതായാലും കോളേജിലെ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് തക്കതായ ശിക്ഷ നൽകാൻ ഇവിടെ നിയമങ്ങൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്റെ മക്കളും നാട്ടിലെ കോളേജുകളിൽ അവരുടെ നിയമങ്ങൾ അനുസരിച്ചാണ് പഠിച്ചിറങ്ങിയത്.

മോൾക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സിസ്റ്റേഴ്സ് ഫോൺ നൽകിയിരുന്നത്. മോളെ വിളിക്കാൻ ഞങ്ങൾ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ഇവിടെ ഹോസ്റ്റലിലും ക്യാമ്പസിലും വിദ്യാർത്ഥികൾക്ക് ഫോണുപയോഗിക്കാം.

ക്ലാസ് മുറിയിലും ലാബുകളിലും മാത്രമാണ് ഫോൺ നിരോധിച്ചിട്ടുള്ളത്. കൂടുതൽ സപ്ലികളുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഭാഗമായിട്ടാണ് ഈ കുട്ടിയിൽ നിന്ന് ഫോൺ വാങ്ങി വച്ചത്.

ഏതായാലും ഒരുമാസത്തെ അവധിക്ക് ശേഷം കോളേജിൽ തിരിച്ചെത്തിയ ആ കുട്ടി വീട്ടുകാരുടെ ഫോൺ വിളികൾക്ക് മറുപടി നൽകിയിരുന്നില്ല എന്ന് കൂടി കൂട്ടുകാരികൾ പറഞ്ഞിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന ബോധ്യമില്ലാതെ നിസ്സാരകാര്യത്തിന് ആത്മഹത്യ ചെയ്ത ആ കുട്ടിയുടെ വീട്ടുകാരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒപ്പം ഇതിന്റെ പിന്നിൽ മനഃപൂർവം തെറ്റ് വരുത്തിയവർ ഉണ്ടെങ്കിൽ അവർക്ക് എതിരെ നടപടി എടുക്കുക തന്നെ വേണം.

സൗമ്യനായ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ എൻ ജയരാജിനെ തടഞ്ഞ് വക്കുകയും, അധ്യാപകരെ മർദിക്കുകയും ഈ കേസിൽ നേരിട്ട് ഉൾപ്പെടാത്ത വൈദികരെയും കന്യാസ്ത്രികളെയും അസംഭ്യം പറയുകയും ചെയ്യുന്ന നടപടികൾ കുട്ടികൾ അവസാനിപ്പിക്കണം.

എന്നാൽ ഒരു കത്തോലിക്കാ സ്ഥാപനമായത് കൊണ്ട് അവരുടെ ഇമേജ് തകർക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലെ ഉപകരണമാകാതെ സമാധാനപരായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ തടസ്സപെടുത്താതിരിക്കട്ടെ.

മാധ്യമങ്ങൾ ഇവിടെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കനെ പോലെ……….

.(ജോ കാവാലം)

നിങ്ങൾ വിട്ടുപോയത്