The glory of the Lord filled the tabernacle.”
‭‭(Exodus‬ ‭40‬:‭35‬) ✝️

ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ മഹത്വം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും ദൈവമഹത്വം അനുഭവിക്കാൻ സാധിക്കാറുണ്ട്. മോശയുടെ കൂടാരത്തിൽ ദൈവത്തിന്റെ മഹത്വം നിറഞ്ഞു നിന്നതിനെ പറ്റിയാണ് പ്രസ്തുത വചനം പ്രതിപാദിക്കുന്നത്. എന്നാൽ ഇന്നു കൂടാരമാകുന്ന നമ്മുടെ കുടുംബങ്ങളിൽ ദൈവത്തിന്റെ മഹത്വം അനുഭവിക്കാൻ പറ്റാതെ വരാറുണ്ടോ? ദൈവമഹത്വം സമൂഹത്തിൽ കുടുംബത്തിൽ ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.

കുടുംബങ്ങളിൽ ദൈവത്തിന്റെ മഹത്വം അനുഭവിക്കുവാൻ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും, കൂട്ടായ പ്രാർത്ഥനയും, കുടുംബഗങ്ങൾ എല്ലാവരുടെയും വിശുദ്ധിയിൽ ഉള്ള ജീവിതവും ആവശ്യമാണ്. ദൈവമഹത്വം അനുഭവിക്കാൻ ഒന്നാമതായി നാം ചെയ്യേണ്ടത് ദൈവത്തെ അറിയുക എന്നതാണ് ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും വചനം വായിക്കുകയും അതിൽ അടിയുറച്ചു ജീവിക്കുകയും ചെയ്യുക. ദൈവമഹത്വം ഇറങ്ങുന്ന കുടുംബങ്ങളിൽ സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കും.

യേശുവിന് നമ്മുടെ കുടുംബജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക പലപ്പോഴും നമ്മുടെ കുടുംബങ്ങളിൽ മറ്റു പല കാര്യങ്ങൾക്കും ആണ് ഒന്നാം സ്ഥാനം കൊടുക്കുക. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഒരേ മനസ്സോടെ പ്രാർത്ഥനകൾക്കായി സമയം കണ്ടെത്തുകയും. ദുഷ്ടരുടെ ഉപദേശം സ്വീകരിക്കാതേ, പാപികളുടെ വഴിയിൽ വ്യാപരിക്കാതെ, പരിഹാസികളുടെ പീഠങ്ങളിൽ ഇരിക്കാതേ ദൈവവചനം രാവും പകലും ധ്യാനിച്ച്, ദൈവഹിതത്തിന് അനുസരിച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒരുമയോടെ ജീവിക്കുക. നാം ഓരോരുത്തരുടെയും കുടുംബങ്ങളിൽ ദൈവത്തിന്റെ മഹത്വം നിറയട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്