ചങ്കോട് ചേർന്ന് നിൽക്കുന്ന ഒരു വൈദികനോട് ,

പലതും പറയുവാൻ എളുപ്പമാണ്.. എന്നാൽ പറയുന്നത് ചെയ്യുവാനും ചെയ്യുന്നവ മാത്രം പറയുവാനും എളുപ്പമല്ല..

നന്ദി.. വാക്കും പ്രവർത്തിയും ഒരുപോലെയാകണമെന്ന് കാണിച്ചുതന്നതിന്…

സ്നേഹിക്കാൻ എളുപ്പമാണ്… സ്നേഹത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുക സ്വഭാവികവും..

നന്ദി…ഏല്പിക്കപ്പെട്ട എല്ലാവരെയും ഒരുപോലെ സ്നേഹിച്ചതിന്

വളരാനാണോ വളർത്താനാണോ പാട്.. വളർത്താനെന്ന് തോന്നുന്നു…

നന്ദി.. കൈപിടിച്ച് കൈപിടിച്ച് കുറെ പേരെ വളർത്തിയതിന്..

അഭിനന്ദനങ്ങൾ കേൾക്കാൻ എല്ലാവർക്കും സുഖമാണ്..

നന്ദി… എല്ലാ അഭിനന്ദനങ്ങളും കൂടെയുള്ളവരുടെ പ്രയത്നമാണെന്ന് തുറന്ന് പറഞ്ഞ് അഭിനന്ദങ്ങൾ പങ്കുവെച്ചതിന്..

ഉത്തരവാദിത്തങ്ങളിൽ കൂടെ നിന്നവർക്ക് ഒരു നന്ദി പറഞ്ഞു കടന്നുപോയാലും മതി..

നന്ദി.. ഓരോ കുർബാനയിലും ഏറ്റവും പ്രിയപ്പെട്ടത്തിനൊപ്പം ഞങ്ങളെയും ചേർത്തുവെച്ചതിന്..

ഒരുമിച്ച് പ്രവർത്തിച്ചവരെ സഹപ്രവർത്തകർ എന്ന് മാത്രം കണ്ടാലും മതി..

നന്ദി.. ഞങ്ങളുടെ സന്തോഷങ്ങളിൽ കൂടെ ചിരിച്ചതിന്.. ഞങ്ങളുടെ സങ്കടങ്ങളിൽ ചേർത്തുപിടിച്ചതിന്..

പറയാൻ ഇനിയുമെറേ.. എല്ലാം പറയുന്നതിലും ഭംഗിയുണ്ട് ചിലത് ഉള്ളിലൊതുക്കുമ്പോൾ..

പുഴ ഒഴുകണം… പുരോഹിതൻ സഞ്ചരിക്കണം.. രണ്ടും കെട്ടികിടന്നാൽ മലിനമാകും..

മലിനമല്ല.. വിശുദ്ധമാണ് അങ്ങയുടെ ജീവിതം… അനേകർക്ക് നന്മയാകട്ടെ.. മറ്റൊരു ക്രിസ്തുവാകണേ..

വാക്കുകളിൽ ഒതുക്കാൻ പറ്റില്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ട അങ്ങേക്ക്..
നന്ദി… നന്ദി.. നന്ദി..

കോടമുള്ളിൽ അച്ചാ🥰

നിങ്ങൾ വിട്ടുപോയത്