Greater love has no one than this, that someone lay down his life for his friends.(John 15:13)

സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്.

അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ സ്നേഹമെന്ന് യേശുക്രിസ്തുവിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തന്നു. “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹമില്ല” എന്ന് പറയുക മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, തന്റെ ക്രൂശുമരണത്തിലൂടെ, സകലജനതകൾക്കും ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടാനുള്ള വാതിൽ എന്നേക്കുമായി തുറന്നിടുകയും ചെയ്തു. ലോകത്തിൽ ഒരാൾക്കു പോലും പകർന്നു നൽകാൻ പറ്റാത്ത സ്നേഹമാണ് ദൈവം നമുക്കായി പകർന്നു നൽകിയത്.

യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നമോരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. തന്റെ രക്തം കൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്യുക വഴി, ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപ നമുക്ക് ലഭിക്കുന്നത് ദൈവസ്നേഹത്തിലൂടെയാണ്. ഇത്രയുമൊക്കെ പാപം ചെയ്തിട്ടും, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായി നമുക്കും പ്രാർഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്