ദൈവമക്കളായ പല മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാനോ, ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ, ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ ദൈവത്തെ നിശ്ശബ്ദമായി പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്. ചില വ്യക്തികൾ ദൈവത്തെ “ബഹുമാനിക്കുന്നത്” ദുരന്തങ്ങളെ ഭയപ്പെടുന്നതുകൊണ്ടു മാത്രമാണ്. അല്ലെങ്കിൽ, അവര്‍ ദൈവത്തെ “സ്തുതിക്കുന്നു കാരണം ദൈവം ഉന്നതനും ശക്തനുമായതുകൊണ്ടാണ്.

ഇന്ന് പല വ്യക്തികളും ദൈവത്തെ സ്നേഹിക്കുന്നതിനു വേണ്ടിയല്ല അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്, മറിച്ച് അനുഗ്രഹങ്ങള്‍ക്കു വേണ്ടിയാണ്. ദൈവത്തിനുവേണ്ടി ദാഹികാത്ത വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല. ഹൃദയത്തിന്റെ എല്ലാ നിറവോടുംകൂടെ മറ്റൊരു വസ്തുവിനോ വ്യക്തിക്കോ സ്ഥാനം നൽകാത്ത തരത്തിൽ ശക്തമായി ദൈവത്തെ അന്വേഷിക്കുക. അതോടൊപ്പം ജ്ഞാനത്തിനായും ദൈവശക്തിക്കായും എളിമയ്ക്കായും നിലവിളിച്ചു പ്രാർത്ഥിക്കുക. ആത്മീയ ദാഹം ശമിപ്പിക്കുവാൻ ദൈവവചനത്തെ ജീവിതത്തിന്റെ ഭാഗമാക്കുക. ദൈവവചനം ഒരു രഹസ്യ ആയുധമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ തക്ക രീതിയിൽ ഹൃദയത്തിൽ സൂക്ഷിക്കുക. എല്ലാ തിന്മയുടെ ആക്രമണങ്ങളെയും നൊടിയിടയിൽ നിർവീര്യമാക്കാൻ ദൈവവചനം സഹായിക്കും.

യേശു പറഞ്ഞു വഹിക്കുന്നവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. ദാഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെ കിട്ടുവാനുള്ള പ്രധാന വ്യവസ്ഥ, നാം ദൈവത്തിനുവേണ്ടി ദാഹം ഉള്ളവരായിരിക്കുക എന്നുള്ളതാണ്. നാം ഓരോരുത്തർക്കും ദാഹത്തോടെ ദൈവത്തിൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343